മുതലയെ പിടികൂടുന്ന ജാഗ്വാറിന്റെ ദൃശ്യം 
World

വെള്ളത്തിലേക്ക് കുതിച്ചുചാടി, വായില്‍ കൂറ്റന്‍ മുതല; ജാഗ്വാറിന്റെ കരുത്ത്- അപൂര്‍വ്വ വീഡിയോ 

അമേരിക്കന്‍ കടുവ എന്നറിയപ്പെടുന്ന ജാഗ്വാര്‍ മുതലയെ പിടികൂടുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വെള്ളത്തില്‍ മുതല അതീവ അപകടകാരിയാണ്. വെള്ളത്തില്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുക ദുഷ്‌കരമാണ്. വെള്ളം കുടിക്കാന്‍ എത്തിയ ചീറ്റയെ ഒറ്റക്കുതിപ്പിന് മുതല പിടികൂടുന്ന ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് സോഷ്യല്‍മീഡിയ കണ്ടത്.

ഇപ്പോള്‍ അമേരിക്കന്‍ കടുവ എന്നറിയപ്പെടുന്ന ജാഗ്വാര്‍ മുതലയെ പിടികൂടുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വൈല്‍ഡ്‌ലൈഫ് അനിമല്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചത്. വെള്ളത്തില്‍ നിന്ന് കരയിലേക്ക് കയറിയ മുതലയെയാണ് ജാഗ്വാര്‍ പിടികൂടിയത്.

തെക്കേ അമേരിക്കയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.ഒറ്റക്കുതിപ്പിനാണ് മുതലയെ ജാഗ്വാര്‍ പിടികൂടിയത്. മുതലയെയും കൊണ്ട് പുഴയിലേക്ക് ചാടിയ ജാഗ്വാര്‍, മുതലയെ കടിച്ചുപിടിച്ച് കരയിലേക്ക് കയറുന്നതാണ് വീഡിയോയുടെ അവസാനം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി