ഫയല്‍ ചിത്രം 
World

രക്തം കട്ടപിടിക്കല്‍ : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് വാക്സിന് താൽക്കാലിക വിലക്ക്

മുന്‍കരുതല്‍ എന്ന നിലയ്ക്ക് വാക്‌സിന്‍ ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗത്തിന് അമേരിക്ക താൽക്കാലിക വിലക്കേര്‍പ്പെടുത്തി. വാക്സിൻ എടുത്ത ഏതാനും ചിലർക്ക് രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വാക്‌സിനെടുത്ത 68 ലക്ഷം പേരിൽ ആറ് പേർക്കാണ് അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയത്. 

വളരെ അപൂര്‍വമായാണ് ഇത്തരം പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്ക് വാക്‌സിന്‍ ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. വൈദ്യ ഗവേഷണ സംഘടനയായ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഈ കേസുകള്‍ പഠിച്ച് വിലയിരുത്തല്‍ നടത്തുമെന്നും എഫ്.ഡി.എ. അറിയിച്ചു.

ഈ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെയാണ് വാക്‌സിന്‍ ഉപയോഗത്തിന് താല്കാലിക വിലക്ക് നിര്‍ദേശിച്ചിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച ശേഷമുണ്ടാകുന്ന രക്തം കട്ടപിടിക്കലിന് നല്‍കുന്ന ചികിത്സ സാധാരണ ചികിത്സയില്‍ നിന്ന് വ്യത്യസ്തമാണെന്ന് എഫ്ഡിഎ പറയുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT