Tarique Rahman  AP
World

ജമാഅത്തെ ഇസ്ലാമിയെ തകര്‍ത്ത് ബിഎന്‍പിയുടെ ചരിത്രമുന്നേറ്റം; 'ജൂലൈ ചാര്‍ട്ടര്‍' ഹിതപരിശോധനയെ പിന്തുണച്ച് ജനങ്ങള്‍

ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി വെറും ആറു സീറ്റിലൊതുങ്ങി

ജയന്ത് ജേക്കബ്

ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് ( ബിഎന്‍പി) ചരിത്രജയം. 300 അംഗ പാര്‍ലമെന്റില്‍ 209 സീറ്റുകളാണ് ബിഎന്‍പി നേടിയത്. ബിഎന്‍പി മുന്നണിക്ക് ആകെ 212 സീറ്റുകള്‍ ലഭിച്ചു. തീവ്ര ഇസ്ലാമിസ്റ്റ് കക്ഷിയായ ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്‍കുന്ന മുന്നണി 77 സീറ്റിലേക്ക് ഒതുങ്ങി. ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി വെറും ആറു സീറ്റിലൊതുങ്ങി.

ഇസ്ലാമി ആന്ദോളന്‍ ബംഗ്ലാദേശ് പാര്‍ട്ടിക്ക് ഒരു സീറ്റു ലഭിച്ചപ്പോള്‍, ഏഴു സ്വതന്ത്രരും വിജയിച്ചു. പൊതു തെരഞ്ഞെടുപ്പിനൊപ്പം നടത്തിയ, ഭരണഘടനാ പരിഷ്‌കാരങ്ങള്‍ അടക്കം ഉറപ്പാക്കുന്ന 'ജൂലൈ ചാര്‍ട്ടര്‍' നടപ്പാക്കണോയെന്ന കാര്യത്തില്‍ നടത്തിയ ഹിതപരിശോധനയില്‍ ബഹുഭൂരിപക്ഷവും അനുകൂലമായി പ്രതികരിച്ചു. 68.1 ശതമാനം പേരാണ് റഫറണ്ടത്തെ അനുകൂലിച്ചത്. 31.9 ശതമാനം പേര്‍ എതിര്‍ത്തും വോട്ടു രേഖപ്പെടുത്തി. ഇതോടെ, ഭരണഘടന ഭേദഗതി ചെയ്യാനും തെരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്‌കരിക്കാനും പാര്‍ലമെന്റിന് അനുമതി ലഭിച്ചിരിക്കുകയാണ്.

ബിഎന്‍പി മുമ്പ് ജൂലൈ ചാര്‍ട്ടര്‍ പരിഷ്‌കാരങ്ങളില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ബിഎന്‍പി അധികാരത്തിലേറുമ്പോള്‍, ഭരണഘടനാപരിഷ്‌കാരങ്ങള്‍ എങ്ങനെയാണ് പ്രാവര്‍ത്തികമാക്കുകയെന്ന് രാജ്യം ഉറ്റുനോക്കുന്നു. ബംഗ്ലാദേശില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 59.44 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക നാഴികക്കല്ലാണ്. 1991 നുശേഷം ഇതാദ്യമായാണ് മുന്‍ പ്രധാനമന്ത്രിമാരായ, ഷെയ്ഖ് ഹസീനയും ഖാലിദ സിയയും ഇല്ലാതെ ബംഗ്ലാദേശില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുതിയ ജനാധിപത്യ യാത്രയുടെ തുടക്കമാണെന്ന് ബിഎന്‍പി നേതാവ് സലാഹുദ്ദീന്‍ അഹമ്മദ് പറഞ്ഞു. ജനങ്ങളുടെ ആഗ്രഹപ്രകാരം ബിഎന്‍പി സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്യും. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയും, അഴിമതി നിര്‍മ്മാര്‍ജ്ജനവും ലക്ഷ്യമിട്ട് പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്നും സലാഹുദ്ദീന്‍ അഹമ്മദ് പറഞ്ഞു. വിലക്ക് ഉള്ളതിനാല്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

The BNP has won a historic victory in the Bangladesh general election. The BNP won 209 seats in the 300-member parliament.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി, കേരളത്തെ വനിത മുഖ്യമന്ത്രിക്കായി പാകപ്പെടുത്തുകയാണ് ലക്ഷ്യം; കെ സി വേണുഗോപാല്‍

നാലുപാടും പറന്നത് 19 സിക്‌സുകള്‍! ആദ്യ ജയത്തിനു ചെന്നൈ താണ്ടണം 251 റണ്‍സ്

കിറ്റ് വിവാദത്തില്‍ കഴമ്പില്ല, അതാണ് പൊലീസ് കേസെടുക്കാത്തത്: സുരേഷ് ഗോപി

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

SCROLL FOR NEXT