ലിസ്ബണ്‍: ലോകത്തിലെ പ്രായം കൂടിയ നായ ഇനി ഓര്‍മ. പോര്‍ച്ചുഗലിലെ ബോബി എന്ന നായ മരണത്തിന് കീഴടങ്ങി. 31വര്‍ഷവും 165 ദിസവവുമാണ് ബോബി ജീവിച്ചത്. ലോകത്തിലെ ഏറ്റവും പ്രായമേറിയ നായ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബോബി സ്വന്തമാക്കിയിരുന്നു.
പോര്‍ച്ചുഗലിലെ ലീറിയയിലെ കോണ്‍ക്വീറോസ് ഗ്രാമത്തിലെ കോസ്റ്റ കുടുംബത്തിന്റേതായിരുന്നു ബോബി. ബോബിയെ പരിശോധിച്ചിരുന്ന ഡോക്ടറാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഫെബ്രുവരിയിലാണ് ലോകത്തിലെ എക്കാലത്തെയും പ്രായം കൂടിയ നായ എന്ന റെക്കോര്‍ഡ് അവനെ തേടിയെത്തിയത്.
ബോബിയുടെ ജനനവും അതിജീവനവുമെല്ലാം ഒരു അത്ഭുതമാണ് എന്ന് കോസ്റ്റാ കുടുംബാംഗങ്ങള്‍ പറയുമായിരുന്നു. ലിയോണല്‍ കോസ്റ്റയായിരുന്നു ബോബിയുടെ അവസാനത്തെ ഉടമ. ലിയോണലിന് എട്ടു വയസ്സുള്ളപ്പോഴാണ് ബോബി ജനിച്ചത്. പരമ്പരാഗതമായി വേട്ടക്കാരായിരുന്നു കോസ്റ്റ കുടുംബം.
റഫീറോ ഡോ അലന്റേജോ ഇനത്തില്‍ പെട്ട നായയാണ് ബോബി. ശരാശരി 12 മുതല്‍ 14 വര്‍ഷം വരെയാണ് ഇവര്‍ ജീവിച്ചിരിക്കാറ്.1992 മെയ് 11 നാണ് ബോബി ജനിച്ചത്. 29 വര്‍ഷവും 5 മാസവും ജീവിച്ചിരുന്ന ഓസ്‌ട്രേലിയന്‍ കാറ്റില്‍ നായ ബ്ലൂയിയുടെ നൂറ്റാണ്ടോളം പഴക്കമുള്ള റെക്കോര്‍ഡാണ് ബോബി തകര്‍ത്തിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ 'ഹിന്ദു, സിഖ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും'; കാബൂളില്‍ പ്രതിനിധിയെ നിയമിച്ച് താലിബാന്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates