ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ രൂപപ്പെട്ട ഗര്‍ത്തം  എക്‌സ്
World

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടി ഗര്‍ത്തം രൂപപ്പെട്ടു; ജപ്പാനില്‍ വിമാനത്താവളം അടച്ചു,വിഡിയോ

റണ്‍വേക്ക് സമീപം ടാക്‌സിവേയില്‍ വെച്ചാണ് ബോംബ് പൊട്ടിയതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: രണ്ടാം ലോകമഹായുദ്ധകാലത്ത് യുഎസ് നിക്ഷേപിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്ന് തെക്ക്-പടിഞ്ഞാറ് ജപ്പാനിലെ മിയാസാക്കി വിമാനത്താവളം അടച്ചു. വിമാനത്താവളത്തില്‍ റണ്‍വേക്ക് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്ന് ടാക്‌സിവേയില്‍ 7 മീറ്റര്‍ വീതിയും 1 മീറ്റര്‍ ആഴവുമുള്ള കുഴി രൂപപ്പെട്ടന്നാണ് റിപ്പോര്‍ട്ട്.

റണ്‍വേക്ക് സമീപം ടാക്‌സിവേയില്‍ വെച്ചാണ് ബോംബ് പൊട്ടിയതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.അപകടത്തെ തുടര്‍ന്ന് 87 വിമാനങ്ങള്‍ റദ്ദാക്കി. വ്യാഴാഴ്ച രാവിലെ മാത്രമേ വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുവെന്നും ജപ്പാന്‍ സര്‍ക്കാര്‍ വക്താവ് യോഹിമാസ ഹയാഷി അറിയിച്ചു. അമേരിക്കന്‍ ബോംബാണ് പൊട്ടിയതെന്നും യുദ്ധകാലത്തെ വ്യോമാക്രമണത്തില്‍ പൊട്ടാതെ കിടന്നിരുന്നതാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തെ തുടര്‍ന്ന് ജപ്പാന്‍ എയര്‍ലൈന്‍സ്, നിപ്പോണ്‍ എയര്‍വേയ്‌സ് തുടങ്ങി മിയാസാക്കി വിമാനത്താവളത്തില്‍ നിന്നുള്ള പ്രമുഖ കമ്പനികളുടെ സര്‍വീസ് മുടങ്ങിയിട്ടുണ്ട്. ടാക്സിവേയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാല്‍ എത്രയും വേഗം സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് വിമാനക്കമ്പനികള്‍. ഇതിന് മുമ്പും വിമാനത്താവളത്തില്‍ നിന്നും പൊട്ടാത്ത ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2023ല്‍ ഇത്തരത്തില്‍ കണ്ടെത്തിയ ബോംബുകള്‍ കൂട്ടത്തോടെ നിര്‍വീര്യമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT