സാമന്ത ഹാര്‍വേ  എപി
World

സാമന്ത ഹാര്‍വേയ്ക്ക് ബുക്കര്‍ പ്രൈസ്

ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന 'ഓര്‍ബിറ്റല്‍' എന്ന നോവലിനാണ് പുരസ്‌കാരം

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: 2024 ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന 'ഓര്‍ബിറ്റല്‍' എന്ന നോവലിനാണ് പുരസ്‌കാരം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികര്‍ ഭൂമിയെ വലംവെയ്ക്കുന്ന കഥയാണ് നോവല്‍ പറയുന്നത്.

കലാകാരനും എഴുത്തുകാരനുമായ എഡ്മണ്ട് ഡി വാള്‍ അധ്യക്ഷനായ പുരസ്‌കാര നിര്‍ണയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. നോവലിസ്റ്റ് സാറാ കോളിന്‍സ്, പ്രശസ്ത എഴുത്തുകാരന്‍ ജസ്റ്റിന്‍ ജോര്‍ദാന്‍, യിയുന്‍ ലി, സംഗീതജ്ഞനും സംഗീതസംവിധായകനുമായ നിതിന്‍ സാഹ്നി എന്നിവര്‍ സമിതി അംഗങ്ങളായിരുന്നു. പുരസ്‌കാര ജേതാവിന് 50,000 പൗണ്ട് ആണ് സമ്മാനത്തുക ലഭിക്കുക.

ലോക്ഡൗൺ സമയത്താണ് സാമന്ത ഈ നോവൽ എഴുതാനാരംഭിച്ചത്. അമേരിക്ക, റഷ്യ, ഇറ്റലി, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള ബഹിരാകാശ യാത്രികർ 24 മണിക്കൂറിൽ 16 സൂര്യോദയങ്ങൾക്കും സൂര്യാസ്തമയങ്ങൾക്കും സാക്ഷികളാകുന്നതുമായി ബന്ധപ്പെട്ടാണ് നോവൽ പുരോ​ഗമിക്കുന്നത്. യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ഫിക്ഷനുള്ള ഏറ്റവും മികച്ച സാഹിത്യ പുരസ്കാരമായാണ് ബുക്കർ പ്രൈസ് കണക്കാക്കപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !