വളര്‍ത്തുനായയെ ചെന്നായ ആക്രമിക്കുന്നു/സിസിടിവി ദൃശ്യം 
World

വളര്‍ത്തുനായയെ ആക്രമിച്ച് ചെന്നായ; ജീവന്‍ പണയം വെച്ച് വെറും കയ്യോടെ ഏറ്റുമുട്ടി വിജയിച്ച് കര്‍ഷകന്‍ ( വീഡിയോ)

ചെന്നായയെ ആയുധങ്ങള്‍ ഒന്നും ഇല്ലാതെ വെറും കയ്യോടെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെക്കാള്‍ അധികം സ്‌നേഹിക്കുന്ന മാതാപിതാക്കളെ കുറിച്ച് കേട്ടിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നവരാണ് ഈ മൃഗസ്‌നേഹികള്‍. വളര്‍ത്തുനായയെ ആക്രമിച്ച ചെന്നായയോട് ജീവന്‍ പോലും പണയം വെച്ച് പോരാടി വിജയം വരിച്ച കര്‍ഷകന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

റഷ്യയിലാണ് സംഭവം നടന്നത്.  ചെന്നായയെ ആയുധങ്ങള്‍ ഒന്നും ഇല്ലാതെ വെറും കയ്യോടെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

രാത്രിയിലാണ് ചെന്നായയുടെ ആക്രമണം നടന്നത്. ചെന്നായയെ കണ്ട് വളര്‍ത്തുനായ കുരയ്ക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം. തുടര്‍ന്ന്് ചെന്നായ നായയെ പിന്തുടര്‍ന്ന് ആക്രമിച്ചു. ഈസമയത്താണ് നായയുടെ ഉടമ രക്ഷകനായത്.

വെറും കയ്യോടെ ആക്രമിച്ച് ചെന്നായയെ കീഴ്‌പ്പെടുത്തുന്നതാണ് ദൃശ്യങ്ങളുടെ അവസാനം. സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് വന്യജീവിയുമായി കര്‍ഷകന്‍ ഏറ്റുമുട്ടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്'

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

കറിക്ക് ഉപ്പ് കൂടിയോ? ​ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്

'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍