ഫയല്‍ ചിത്രം 
World

മാസ്കില്ലാതെ മോട്ടോർസൈക്കിൾ റാലി; ബ്രസീൽ പ്രസിഡന്‍റിന് 7500രൂപ പിഴ 

സാവോ പോളോയിൽ നടത്തിയ മോട്ടോർസൈക്കിൾ റാലിയിൽ മാസ്​ക്​ ധരിക്കാതെ പങ്കെടുത്തതിനാണ് പിഴയിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുപരിപാടിയിൽ പ​ങ്കെടുത്ത ബ്രസീൽ പ്രസിഡന്റ്  ജെയിർ ബോൽസൊനാരോക്ക്​ പിഴ. സാവോ പോളോയിൽ നടത്തിയ മോട്ടോർസൈക്കിൾ റാലിയിൽ മാസ്​ക്​ ധരിക്കാതെ പങ്കെടുത്തതിനാണ് ബോൽസൊനാരോക്ക്​ 100 ഡോളർ (ഏകദേശം 7500രൂപ) പിഴയിട്ടത്. ആയിരക്കണക്കിന് ആളുകളെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. 

മാസ്​ക്കിന്​ പകരം ഓപ്പൺ ഹെൽമറ്റ്​ ധരിച്ചാണ് ബോൽസൊനാരോ റാലിയിൽ പങ്കെടുത്തത്. റാലിക്കെതിരെ ഗവർണർ ജോവോ ഡോറിയ രംഗത്തെത്തുകയും കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചതിന്​ പിഴ അടക്കേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സാവോ പോളോയിൽ കോവിഡ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ചൊല്ലി ഇടതുപക്ഷക്കാരനായ ഗവർണറും തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്‍റും തമ്മിൽ വാക്​യുദ്ധം നടത്തിയിരുന്നു. 

അടുത്തവർഷം തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ ബ്രസീലിൽ ബോൽസ​നാരോയുടെ നേതൃത്വത്തിൽ നിരവധി റാലികൾ നടത്തിയിരുന്നു. മാസ്‌ക് ഉപയോഗം, ലോക്ഡൗൺ, വാക്‌സിൻ എന്നിവ ഉപയോഗിച്ചുള്ള കോവിഡ് പ്രതിരോധത്തെ നിരന്തരം ചോദ്യം ചെയ്യുന്ന ഒരാളാണ് ബോൽസൊനാരോ. അമേരിക്കയ്ക്ക് പിന്നാലെ ഏറ്റവുമധികം കോവിഡ് മരണങ്ങൾ ഉണ്ടായ രാജ്യമെന്ന നിലയിൽ ബ്രസീൽ എത്തിയത് സർക്കാരിന്റെ പരാജയമാണെന്ന് വിമർശനമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒഡീഷ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി, കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ചക്രവാതച്ചുഴി, ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam August 23 | പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ സഫലമാകും

സെറീന വില്ല്യംസ്- കാർലോസ് അൽക്കരാസ്... 'ബ്ലോക്ക്ബസ്റ്റർ' മിക്സഡ‍് ഡബിൾസ് ടീം!

'80കളിലെ മോഹന്‍ലാല്‍ ഒരു പാഠപുസ്തകം തന്നെ; പലയിടത്തും നിവിന്‍ കരയാതെ കരയുന്നുണ്ട്; മമിതയ്ക്ക് ഉര്‍വശിയുടെ സ്വാഭാവികത'