വിവാഹ വേദിയില്‍ വധുവരന്മാര്‍ വീഴുന്ന ദൃശ്യം 
World

വിവാഹ വേദിയിലേക്ക് കൈകോര്‍ത്ത് പിടിച്ച് പാഞ്ഞെത്തി, വധുവിനെ തോളിലേറ്റി യുവാവിന്റെ നൃത്തം; നിയന്ത്രണം വിട്ട് വീഴ്ച, പിന്നെ സംഭവിച്ചത്- വീഡിയോ 

കൈകോര്‍ത്ത് പിടിച്ചാണ് ഇരുവരും വിവാഹ വേദിയിലേക്ക് കടന്നുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കല്യാണം അവിസ്മരണീയമാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് വധുവരന്മാരും ബന്ധുക്കളും. അതിനായി എത്ര കാശ് വേണമെങ്കിലും പൊടിപൊടിക്കാന്‍ മടി കാണിക്കാത്തവരും ചുറ്റിലുമുണ്ട്. ഇപ്പോള്‍ കല്യാണ വേദിയിലേക്ക് ചിരിച്ച് കൊണ്ട് ആവേശത്തോടെ കടന്നുവരുന്ന വധുവരന്മാര്‍ക്ക് സംഭവിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കൈകോര്‍ത്ത് പിടിച്ചാണ് ഇരുവരും വിവാഹ വേദിയിലേക്ക് കടന്നുവരുന്നത്.  ഇവരുടെ മുഖത്തെ സന്തോഷവും ആവേശവും വരവില്‍ തന്നെ വ്യക്തമാണ്. നൃത്ത ചുവടുകളുമായി വേദിയില്‍ പാഞ്ഞെത്തിയ ഉടനെ തന്നെ യുവതിയെ വരന്‍ തോളിലേറ്റി. തുടര്‍ന്ന് നൃത്ത ചുവടുകളുമായി മുന്നേറുന്നതിനിടെ നിയന്ത്രണം വിട്ട് ഇരുവരും വീഴുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

എന്നാല്‍ വീഴ്ചയൊന്നും അവരുടെ ആവേശത്തിന് തെല്ലും കോട്ടം വരുത്തിയില്ല. ഇരുവരും എഴുന്നേറ്റ് വന്ന് ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും നൃത്തം ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'