British animal rights campaigner and primatologist Dame Jane Goodall dies aged 91  
World

പ്രശസ്ത ജന്തുശാസ്ത്രജ്ഞ ജെയിന്‍ ഗുഡാള്‍ അന്തരിച്ചു

ചിമ്പാന്‍സികള്‍ക്ക് ഒരു ഉപകരണം ഉപയോഗിക്കാന്‍ കാര്യക്ഷമമായി കഴിയും എന്ന് ആദ്യമായി രേഖപ്പെടുത്തിയ വ്യക്തിയാണ് ഗുഡാള്‍

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: പ്രശസ്ത ജന്തുശാസ്ത്രജ്ഞ ജെയിന്‍ ഗുഡാള്‍ (91) അന്തരിച്ചു. ചിമ്പാന്‍സികളെ കുറിച്ചുള്ള പഠനത്തിലൂടെ ലോകമറിഞ്ഞ വ്യക്തിയാണ് ജെയിന്‍ഗുഡാള്‍. കാലിഫോര്‍ണിയില്‍ വച്ചാണ് അന്ത്യം. ചിമ്പാന്‍സികളെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് തന്റെ ജീവിതം മാറ്റിവച്ച വ്യക്തി എന്ന നിലയില്‍ ലോകം ശ്രദ്ധിച്ച വ്യക്തിത്വമാണ് ജെയിന്‍ ഗുഡാള്‍. ചിമ്പാന്‍സികള്‍ക്ക് ഒരു ഉപകരണം ഉപയോഗിക്കാന്‍ കാര്യക്ഷമമായി കഴിയും എന്ന് ആദ്യമായി രേഖപ്പെടുത്തിയ വ്യക്തിയാണ് ഗുഡാള്‍.

പോപുലര്‍ കള്‍ച്ചര്‍, നാഷണല്‍ ജിയോഗ്രഫി തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് ഗുഡാലിനെ ലോകമറിഞ്ഞത്. യുഎന്‍, ഗ്രീന്‍പീസ് എന്നിവയുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചു. ചിമ്പാന്‍സികളെ സംരക്ഷിക്കാന്‍ അതിന്റെ ആവാസ വ്യവസ്ഥയും സംരക്ഷിക്കപ്പെടണം എന്ന ആശയം ലോകത്തെ ബോധ്യപ്പെടുത്താന്‍ ആയിരുന്നു ജെയിന്‍ ഗുഡാള്‍ ജീവിതം മാറ്റിവച്ചത്. ഇതിനായി ലോകം മുഴുവന്‍ സഞ്ചരിച്ച അവര്‍ ഇത്തരം ഒരു യാത്രയ്ക്കിടെയാണ് കാലിഫോര്‍ണിയയില്‍ വച്ച് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.

1934 ഏപ്രില്‍ 3 ന് ബ്രിട്ടനിലെ ഹാംപ്സ്റ്റഡില്‍ ആയിരുന്നു ഗുഡാലിന്റെ ജനനം. ബ്രിട്ടന്റെ കീഴിലായിരുന്ന ടാന്‍സാനിയയില്‍ നിന്നായിരുന്നു ഗുഡാള്‍ ചിമ്പാന്‍സികളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. 1960 ജൂണില്‍ ടാന്‍സാനിയയിലെ ഗോംബെ സ്ട്രീം ഗെയിം റിസര്‍വില്‍ പ്രവേശിച്ച ഗുഡാള്‍ പിന്നീട് 20 വര്‍ഷങ്ങള്‍ കൊടുംകാടിനുള്ളില്‍ ചിമ്പാന്‍സികൂട്ടത്തോടൊപ്പം ജീവിച്ച് അവയുടെ പെരുമാറ്റം, പ്രകടനങ്ങള്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചു. മനുഷ്യരെപ്പോലെതന്നെ കുടുംബ സാമൂഹികബന്ധങ്ങള്‍ പുലര്‍ത്തുന്ന അവയുടെ ബുദ്ധിപരവും വൈകാരികവുമായ പലതലങ്ങള്‍ ഗുഡാള്‍ ആണ് കണ്ടെത്തിയത്. നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റി ഡോക്യുമെന്ററിയിലൂടെ ഈ ദൗത്യത്തെക്കുറിച്ച് ലോകത്തെയറിയിച്ചു. ഷാഡോസ് ഓഫ് മാന്‍, ചിമ്പാന്‍സീസ് ഓഫ് ഗോംബെ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളും ഗുഡാള്‍ രചിച്ചു. നിരവധി പുരസ്‌കാരങ്ങളും ഗുഡാലിനെ തേടിയെത്തിയിട്ടുണ്ട്.

British animal rights campaigner and primatologist Dame Jane Goodall dies aged 91. She died of natural causes in California where she was staying as part of her speaking tour in the US, the Jane Goodall Institute announces

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT