പ്രതീകാത്മക ചിത്രം 
World

കൂട്ടില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു; വയോധികനെ 40 മുതലകള്‍ ചേര്‍ന്ന് കൊന്നുതിന്നു

കംബോഡിയയില്‍ വയോധികനെ 40 മുതലകള്‍ ചേര്‍ന്ന് കടിച്ചുകീറി കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

നോം പെന്‍: കംബോഡിയയില്‍ വയോധികനെ 40 മുതലകള്‍ ചേര്‍ന്ന് കടിച്ചുകീറി കൊന്നു. മുതലകളെ വളര്‍ത്താന്‍ തുടങ്ങിയ കുടുംബ ഫാമില്‍ വീണുപോയ 72കാരനെ മുതലകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ചയാണ് സംഭവം. കൂട്ടില്‍ നിന്ന് ഒരു മുതലയെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. തോട്ടിയായി ഉപയോഗിക്കുന്ന വടിയില്‍ കടിച്ചുപിടിച്ച് മുതല വലിച്ചു. ശക്തമായ വലിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട 72കാരന്‍ മുതലകളെ കൂട്ടത്തോടെ പാര്‍പ്പിച്ചിരിക്കുന്ന വേലിക്കെട്ടിലേക്ക് വീഴുകയായിരുന്നു. 

72കാരന്റെ ശരീരത്തില്‍ മുഴുവന്‍ കടിയേറ്റ പാടുകളാണ്. 72കാരന്റെ ഒരു കൈ കടിച്ചെടുത്ത് മുതല ഭക്ഷിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി