ചുഴലിക്കാറ്റിൽ നിന്ന് ഇരുചക്രവാഹന യാത്രക്കാർക്ക് സംരക്ഷണം നൽകുന്ന കാറുകൾ സ്ക്രീൻഷോട്ട്
World

'കാറ്റില്‍ വീഴാതെ ബൈക്ക് യാത്രികനെ കാത്ത് കാറുകള്‍'; വിയറ്റ്‌നാമില്‍ നിന്നൊരു കരുതല്‍ വിഡിയോ - വൈറല്‍

വീശിയടിച്ച യാഗി ചുഴലിക്കാറ്റ് വടക്കന്‍ വിയറ്റ്‌നാമില്‍ വ്യാപക നാശനഷ്ടമാണ് വരുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹാനോയ്: വീശിയടിച്ച യാഗി ചുഴലിക്കാറ്റ് വടക്കന്‍ വിയറ്റ്‌നാമില്‍ വ്യാപക നാശനഷ്ടമാണ് വരുത്തിയത്. ക്വാങ് നിന്‍, ഹൈഫോംഗ് എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളിലെ ടെലികമ്മ്യൂണിക്കേഷനെയും വൈദ്യുതി വിതരണത്തെയും ഇത് ബാധിച്ചതായി സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.

വിയറ്റ്‌നാമില്‍ കൊടുങ്കാറ്റും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 21 പേര്‍ മരിക്കുകയും 229 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ ദുരന്തത്തിനിടെ, ഐക്യവും മനുഷ്യത്വവും വിളിച്ചോതുന്ന ഒരു പ്രവൃത്തിയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശക്തമായ കാറ്റില്‍ പെടാതിരിക്കാന്‍ ബൈക്കിന്റെ ഇരുവശവും കാറുകള്‍ നിര്‍ത്തി ബൈക്ക് യാത്രക്കാരനെ സംരക്ഷിക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്. പിന്നിലുള്ള വാഹനങ്ങളും ബൈക്ക് യാത്രക്കാരന് സംരക്ഷണം ഒരുക്കുന്നുണ്ട്.

മറ്റൊരു വിഡിയോയില്‍ നിരവധി ഇരുചക്രവാഹനങ്ങളെ ഇത്തരത്തില്‍ വലിയ വാഹനങ്ങള്‍ സംരക്ഷിക്കുന്നതും കാണാം. 'യാഗി ചുഴലിക്കാറ്റ് വിയറ്റ്നാമില്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചെങ്കിലും, വേറിട്ടുനില്‍ക്കുന്നത് നമ്മുടെ ജനങ്ങളുടെ അവിശ്വസനീയമായ ഐക്യവും പ്രതിരോധവുമാണ്. ഏതു കഷ്ടപ്പാടിലും ഞങ്ങള്‍ എപ്പോഴും ഒരുമിച്ച് പോകാന്‍ തീരുമാനിക്കുന്നു. ഒരു കൈ കൊടുക്കുന്നു, ഒരു നിമിഷം പങ്കിടുന്നു. ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ യഥാര്‍ത്ഥ ശക്തി കാണിക്കുന്നു.'- വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിം​ഗ്'

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും