സണ്ണി ഡിയോണ്‍, ഡോണള്‍ഡ് ട്രംപ് ഫയല്‍
World

'ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല'; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ടൈറ്റാനിക് ഗാനം, ട്രംപിനെതിരെ ഗായിക സെലിന്‍ ഡിയോണ്‍

മൈ ഹേര്‍ട്ട് വില്‍ ഗോ ഓണ്‍ എന്ന ഗാനം തെരഞ്ഞടുപ്പ് പ്രചാരണ പരിപാടിയില്‍ ഉപയോഗിച്ചതിന് രൂക്ഷമായ വിമര്‍ശം ഉന്നയിച്ചുകൊണ്ട് ഗായിക സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ തന്റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് കനേഡിയന്‍ ഗായിക സെലിന്‍ ഡിയോണ്‍. ടൈറ്റാനിക് എന്ന സിനിമയിലെ മൈ ഹേര്‍ട്ട് വില്‍ ഗോ ഓണ്‍ എന്ന ഗാനം തെരഞ്ഞടുപ്പ് പ്രചാരണ പരിപാടിയില്‍ ഉപയോഗിച്ചതിന് രൂക്ഷമായ വിമര്‍ശം ഉന്നയിച്ചുകൊണ്ട് ഗായിക സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. മൊണ്ടാനയിലായിരുന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലി നടത്തിയത്.

ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അത് മറ്റേത് ഗായികയാണെങ്കിലും. പോസ്റ്റിന് നിരവധി പ്രതികരങ്ങളാണ് ലഭിക്കുന്നത്. ട്രംപിനെതിരെ കേസ് കൊടുക്കണമെന്നാണ് ഒരാള്‍ താഴെ കമന്റ് ചെയ്തിരിക്കുന്നത്. ട്രംപും ടീമും എന്തുകൊണ്ട് നിയമങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. ചിലര്‍ സെലിന്‍ ഡിയോണിന്റെ രാഷ്ട്രീയത്തോടാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. പാട്ടിഷ്ടമാണെങ്കിലും രാഷ്ട്രീയ കാഴ്ചപ്പാടുകളോട് യോജിക്കുന്നില്ലെന്ന് ഒരാള്‍ കമന്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1912ലെ കപ്പല്‍ തകര്‍ച്ചയെക്കുറിച്ചുള്ള ടൈറ്റാനിക് എന്ന സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. വില്‍ ജെന്നിങ്‌സ് എഴുതിയ ഗാനം ജെയിംസ് ഹോര്‍ണര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് സെലിന്‍ ഡിയോണ്‍ ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി