18-month-old boy was suddenly picked up and hurled headfirst onto the floor by a male tourist at Moscow Airport Moscow Airport/CCTV
World

ചിരിച്ചു കളിച്ചു നിന്ന ഒന്നര വയസുകാരനെ നിലത്തടിച്ച് അക്രമി; അലറിവിളിച്ച് ഗർഭിണിയായ അമ്മ ( വിഡിയോ )

സമകാലിക മലയാളം ഡെസ്ക്

മോസ്കോ : വിമാനത്താവളത്തിൽ വെച്ച് ഒന്നര വയസ്സുള്ള കുട്ടിയെ എടുത്ത് നിലത്തടിച്ച സംഭവത്തിൽ പ്രതിയെ റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തു. ബെലാറസ് (belarus) പൗരനായ വ്‌ളാഡിമിർ വിറ്റ്കോവി(31) നെ ആണ് കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ആക്രമണത്തിൽ കുട്ടിയുടെ തലയോട്ടിക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. കുട്ടി അബോധാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.

മോസ്‌കോ വിമാനത്താവളത്തിനുള്ളിൽ വെച്ചാണ് ഭയാനകമായ ഈ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തെത്തുടർന്ന് ഇറാനിൽ നിന്ന് പലായനം ചെയ്ത കുട്ടി ആണ് ആക്രമിക്കപ്പെട്ടത്. കുട്ടിയുടെ ഗർഭിണിയായ അമ്മ സംഭവ സമയത്ത് പുഷ് ചെയർ (push chair) എടുക്കാനായി പോയിരിക്കുക ആയിരുന്നു. ഈ സമയം ഒന്നര വയസ്സുള്ള കുട്ടി ഒരു സ്യൂട്ട്‌കേസിന് സമീപം കളിച്ചു കൊണ്ട് നിൽക്കുക ആയിരുന്നു.

പ്രതി കുറെ സമയം കുട്ടിയെ നീരീക്ഷിക്കുന്നതും ചുറ്റും പാടും ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം വളരെപ്പെട്ടെന്ന് കുട്ടിയെ വാരിയെടുത്ത് നിലത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിനു തൊട്ടു പിന്നാലെ കുഞ്ഞിന്റെ അമ്മയും മറ്റൊരാളും ചേർന്ന് കുട്ടിയെ വാരി എടുക്കുന്നതും സഹായത്തിനായി നിലവിളിക്കുകായും ചെയ്യുന്നുണ്ട്. അക്രമി ഇവരോട് ഉച്ചത്തിൽ എന്തൊക്കെയോ പറയുന്നതായും ദൃശ്യങ്ങളിൽ കാണാം.

എയർപോർട്ടിൽ നടന്ന ദാരുണമായ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ അധികൃതർ കുറ്റവാളിക്ക് നിയമം നൽകാവുന്ന പരമാവധി ശിക്ഷ ഉറപ്പമെന്ന് അറിയിച്ചു.

സൈപ്രസി (cyprus)ൽ നിന്നോ ഈജിപ്തിൽ നിന്നോ ഉള്ള വിമാനത്തിലാണ് ഇയാൾ റഷ്യയിൽ എത്തിയത്. സംഭവസമയത്ത് ഇയാളുടെ കയ്യിൽ നിന്ന് ലഹരിമരുന്നുകൾ പിടിച്ചെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതെ സമയം പ്രതിക്ക് ഇതേ പ്രായത്തിലുള്ള ഒരു മകൾ ഉണ്ടെന്ന് ആണ് ബന്ധുക്കൾ പറയുന്നത്.

സംഭവത്തിനു പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. പ്രതി ഇതിന് മുൻപും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.

Appalling footage has emerged showing the moment an 18-month-old boy was picked up and hurled headfirst into the floor by a male tourist in the arrivals hall of Moscow Airport.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

1.60 ലക്ഷം രൂപ; സൈനികര്‍ക്ക് ക്രിസ്മസ് ബോണസ് പ്രഖ്യാപിച്ച് ട്രംപ്

അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാര്‍ഷ്ട്യവും; വിമര്‍ശിച്ച് വെള്ളാപ്പള്ളി

'30 കോടി നീ വെള്ളം ചേര്‍ത്തതല്ലേടാ'; പോസ്റ്റിന് താഴെ മുഴുവന്‍ തെറി, ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു: തരുണ്‍ മൂര്‍ത്തി

ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

SCROLL FOR NEXT