ചൈന നിര്‍മ്മിച്ച മൂന്നാമത്തെ വിമാന വാഹിനി കപ്പല്‍, ട്വിറ്റര്‍ 
World

'ഇന്‍ഡോ- പസഫിക് മേഖലയില്‍ ആധിപത്യം ലക്ഷ്യം'; ചൈന മൂന്നാമത്തെ വിമാന വാഹിനി കപ്പല്‍ പുറത്തിറക്കി- വീഡിയോ 

ചൈന മൂന്നാമത്തെ വിമാന വാഹിനി കപ്പല്‍ നീറ്റിലിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

ബീജിംഗ്: ചൈന മൂന്നാമത്തെ വിമാന വാഹിനി കപ്പല്‍ നീറ്റിലിറക്കി. മുഴുവനായി തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക സാങ്കേതികവിദ്യയോട് കൂടിയ വിമാന വാഹിനി കപ്പലാണ് ചൈന പുറത്തിറക്കിയത്. ഇന്‍ഡോ- പസഫിക് മേഖലയില്‍ നാവികസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വിമാന വാഹിനി കപ്പല്‍ ചൈന അവതരിപ്പിച്ചത്.

ഫ്യൂജിയാന്‍ എന്നാണ് പുതിയ വിമാന വാഹിനി കപ്പലിന് നല്‍കിയിരിക്കുന്ന പേര്. ഷാങ്ഹായ് കപ്പല്‍ശാലയിലായിരുന്നു യുദ്ധക്കപ്പല്‍ നീറ്റിലിറക്കുന്ന ചടങ്ങ് നടന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷാങ്ഹായില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, രണ്ടു മാസം വൈകിയാണ് വിമാന വാഹിനി കപ്പല്‍ പുറത്തിറക്കിയത്.

80000 ടണ്ണിലേറെയാണ് കപ്പലിന്റെ ഭാരം. യുദ്ധ വിമാനങ്ങള്‍ക്ക് എളുപ്പം പറന്നുയരാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് കപ്പലിന്റെ പ്രത്യേകത.
ലിയോണിങ് ആണ് ചൈനയുടെ ആദ്യ വിമാന വാഹിനി കപ്പല്‍. 2012ലാണ് സോവിയറ്റ് നിര്‍മ്മിത കപ്പല്‍ ചൈന കമ്മീഷന്‍ ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി