ഷി ജിന്‍ പിങ് - ട്രംപ്‌  
World

Trump’s Tariffs : അമേരിക്കയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി; തീരുവ 125 ശതമാനമായി ഉയര്‍ത്തി ചൈന

യുഎസ് താരിഫ് വര്‍ധനവിനെതിരെ ലോകവ്യാപാര സംഘടനയില്‍ കേസ് ഫയല്‍ ചെയ്തതായും ചൈന അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇറക്കുമതിതീരുവ 145 ശതമാനം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്കെതിരെ അതേനാണയത്തില്‍ തിരിച്ചടിച്ച് ചൈന. യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് 125 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതായി ചൈനീസ് വാണിജ്യമന്ത്രാലയം അറിയിച്ചു. യുഎസ് താരിഫ് വര്‍ധനവിനെതിരെ ലോകവ്യാപാര സംഘടനയില്‍ കേസ് ഫയല്‍ ചെയ്തതായും ചൈന അറിയിച്ചു.

ട്രംപ് ഉയര്‍ന്ന തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെ യുഎസില്‍ നിന്നുള്ള ഇറക്കുമതിക്ക് ചൈന 84 ശതമാനം നികുതി പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അമേരിക്ക വീണ്ടും നികുതി കൂട്ടി. ഇതിനു തിരിച്ചടിയായാണ് ഇപ്പോഴത്തെ നടപടി. ചൈനയ്ക്കുമേലുള്ള യുഎസിന്റെ പകരച്ചുങ്കം അടിസ്ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്നുമായിരുന്നു ചൈനീസ് വാണിജ്യകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച 104 ശതമാനത്തില്‍നിന്ന് 125 ശതമാനമായി തീരുവ ഉയര്‍ത്തിയതായി കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവില്‍ അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതിക്കുമുള്ള 20 ശതമാനം നികുതി കൂടി ബാധകമാണെന്നും അതിനാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള യഥാര്‍ഥ തീരുവ 145 ശതമാനമാണെന്നുമായിരുന്നു വൈറ്റ് ഹൗസിന്റെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT