ഫയല്‍ ചിത്രം 
World

ജൂണോടെ രാജ്യത്തെ 56 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍;  ഇതുവരെ 20 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന് ചൈന

ഏപ്രില്‍ 21 വരെ 20 കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ചൈന

Author : സമകാലിക മലയാളം ഡെസ്ക്

ബീജിങ്: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ചൈനയില്‍ വന്‍ കുതിപ്പ്. ഏപ്രില്‍ 21 വരെ 20 കോടി പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ചൈന ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ജനസംഖ്യയുടെ 14.29 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍നിരപ്രവര്‍ത്തകര്‍ക്കും,  യൂണിവേഴ്‌സിറ്റി, വിദ്യാര്‍ഥികള്‍, അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. തുടക്കത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയിലായിരുന്നെങ്കിലും ഇപ്പാള്‍ വാക്‌സിനേഷന്‍ ത്വരിതഗതിയിലാണ്. 

ചൈനീസ് വാക്‌സിന് അന്‍പത് ശതമാനമാണ് ഫലപ്രാപ്തി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5 വാക്‌സിനുകള്‍ക്ക് കൂടി ചൈന അനുമതി നല്‍കിയിരുന്നു. ജൂണോടുകുടി 140 കോടി ജനസംഖ്യയില്‍ 56 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത് ചൈനീസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇതിനകം ആരോഗ്യമേഖലിലെ 80ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായാണ് കണക്കുകള്‍. കോവിഡിന്റെ പശ്ചാത്തത്തില്‍ ശക്തമായ നിയന്ത്രണങ്ങളാണ് ചൈനയില്‍ തുടരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ