World

ബ്രഹ്മപുത്രയില്‍ കൂറ്റന്‍ അണക്കെട്ട് നിര്‍മ്മിക്കാനൊരുങ്ങി ചൈന

2021-25 വര്‍ഷത്തേക്കുള്ള പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം.

Author : സമകാലിക മലയാളം ഡെസ്ക്

ടിബറ്റില്‍ കൂറ്റന്‍ അണക്കെട്ട് നിര്‍മ്മിക്കാനൊരുങ്ങി ചൈന. ബ്രഹ്മപുത്ര നദിയിലാണ് ചൈന അണക്കെട്ട് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഹൈഡ്രോ പവര്‍ പ്രോജക്ടിന് ചൈന രംഗത്തിറങ്ങുന്നതെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു കമ്പനിയെ ചുമതലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

യാര്‍ലുങ് സാങ്‌ബോ നദിയില്‍ (ബ്രഹ്മപുത്രയുടെ ടിബറ്റന്‍ പേര്) ഹൈഡ്രോ പവര്‍ പദ്ധതി നടപ്പാക്കാന്‍ ചൈന തീരുമാനിച്ചുവെന്ന് പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ചൈന ചെയര്‍മാന്‍ യാന്‍ സ്യോങ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

2021-25 വര്‍ഷത്തേക്കുള്ള പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം. 2035ലക്ഷ്യം വെച്ചുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വികസന അജണ്ടകളില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

'ചൈനീസ് ഹൈഡ്രോവര്‍ മേഖലയിലെ ചരിത്രപരമായ അവസരം' എന്നാണ് യാന്‍ പദ്ധതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ടിബറ്റില്‍ ഉത്ഭവിച്ച് ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഒഴുകുന്ന നദിയാണ് ബ്രഹ്മപുത്ര. നദിയില്‍ ചൈന ഡാം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പുറത്തുവന്ന വാര്‍ത്തകളില്‍ ഇന്ത്യയും ബംഗ്ലാദേശും ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ