പ്രതീകാത്മക ചിത്രം  
World

പാകിസ്ഥാന് ചൈനയുടെ സൈനിക സഹായം; പിഎല്‍-15 മിസൈലുകള്‍ കൈമാറി

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ ഞായറാഴ്ച ചൈന പിന്തുണച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്‌ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തില്‍ പാകിസ്ഥാന് ചൈനയുടെ സൈനിക സഹായം ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ അത്യന്താധുനിക ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലായ പിഎല്‍-15 പാകിസ്ഥാന് നല്‍കിയെന്ന് യുറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ടുചെയ്തു.

ചൈനയുടെ നൂതന എയര്‍ടുഎയര്‍ ദീര്‍ഘദൂര മിസൈലായ പിഎല്‍-15 മിസൈലുകള്‍ പാക്ക് വ്യോമസേനയ്ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പാക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പിഎല്‍ -15 ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) എയര്‍ ടു എയര്‍ മിസൈലുകള്‍ ഘടിപ്പിക്കാനാണിത്.

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ ഞായറാഴ്ച ചൈന പിന്തുണച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാന് സൈനിക സഹായവും ചൈന നല്‍കിയിരിക്കുന്നത്. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗതയില്‍ ഇവയ്ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മിസൈലുകളാണ് ഇവയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇന്ത്യയുടെ എയര്‍-ടു-എയര്‍ മിസൈല്‍ സംവിധാനത്തിനും പിഎല്‍ 15 മിസൈലുകളുടെ ശേഷിയുണ്ട്. ഇന്ത്യയുടെ നൂതന എയര്‍-ടു-എയര്‍ മിസൈലായ ആസ്ട്ര എംകെ-III (ഗാണ്ഡീവ) യ്ക്ക് പരമാവധി 340 കിലോമീറ്ററാണ് പരിധി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും