പ്രതീകാത്മക ചിത്രം 
World

കാമുകിയെ 10 മിനിറ്റ് നിർത്താതെ ചുംബിച്ചു; യുവാവിന്റെ കേൾവിശക്തി നഷ്‌ടമായി

പരിശോധനയിൽ ചെവിക്കല്ലിൽ സുഷിരങ്ങളുള്ളതായി കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: കാമുകിയെ പത്ത് മിനിറ്റ് നിർത്താതെ ചുംബിച്ച യുവാവിന് കേൾവിശക്തി നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്. പ്രണയദിനത്തിൽ ചൈനയിലെ സെജിയാങ്ങിലെ വെസ്റ്റ് ലേക്കിൽ കാമുകിക്കൊപ്പം ഡേറ്റിങ്ങിന് പോയതായിരുന്നു യുവാവ്.

കാമുകിയെ ചുംബിക്കുന്നതിനിടെ യുവാവിന് കടുത്ത ചെവി വേദന അനുഭവപ്പെടുകയും ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിശോധനയിൽ ചെവിക്കല്ലിൽ സുഷിരങ്ങളുള്ളതായി കണ്ടെത്തി.

ചുംബിക്കുന്നതിനിടെ ചെവിക്കുള്ളിൽ വായു മർദത്തിൽ ഉണ്ടായ മാറ്റമാണ് ഇതിന് കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. പങ്കാളിയുടെ ശ്വാസോച്ഛ്വാസത്തിലെ വ്യതിയാനവും കാരണമായി.

യുവാവിന് കേൾവി ശക്തി തിരിച്ചുകിട്ടാൻ രണ്ട് മാസമെടുക്കുമെന്നാണ് വിവരം. ഇത് ആദ്യമായല്ല ഇത്തരം സംഭവം ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നത്. 2008ൽ ദക്ഷിണ ചൈനയിൽ നിന്നുള്ള ഒരു യുവതിക്ക് ചുംബനത്തിനിടെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ