പ്രധാനമന്ത്രി ലി ക്വിയാങ് / എഎൻഐ 
World

ഷി ജിന്‍പിങ് ഇന്ത്യയിലേക്കില്ല; കാരണം വ്യക്തമാക്കാതെ ചൈനീസ് വിദേശകാര്യമന്ത്രാലയം; പകരം ലി ക്വിയാങ് എത്തും 

ജി 20 ഉച്ചകോടിയില്‍ ഷി ജിന്‍പിങ് പങ്കെടുക്കാത്തതില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുക്കില്ലെന്ന് ചൈന വ്യക്തമാക്കി. പകരം പ്രധാനമന്ത്രി ലി ക്വിയാങ് ഉച്ചകോടിയില്‍ ചൈനയെ പ്രതിനിധീകരിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. 

സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍, ഇന്ത്യാ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കും. ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഷി ജിന്‍പിങ് എന്തുകൊണ്ടാണ് ഉച്ചകോടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. 

ജി 20 ഉച്ചകോടിയില്‍ ഷി ജിന്‍പിങ് പങ്കെടുക്കാത്തതില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു. ഗാല്‍വന്‍ അതിര്‍ത്തി സംഘര്‍ഷം, ലഡാക്കിലെ കടന്നുകയറ്റം എന്നിവ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഏറ്റവുമൊടുവില്‍ അരുണാചല്‍ പ്രദേശ് ഉള്‍പ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചതില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ചൈനയെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു