പ്രതീകാത്മക ചിത്രം 
World

എട്ടുമണിക്കൂർ നീണ്ട യാത്ര, ടോയ്‌ലെറ്റ് പ്രവർത്തിക്കുന്നില്ല; വിമാനം തിരിച്ചിറക്കി 

ടോയ്‌ലെറ്റുകളിൽ ഒട്ടുമിക്കതും പ്രവർത്തിക്കാതെ വന്നതോടെ, ഓസ്ട്രിയൻ വിമാനം തിരിച്ചിറക്കി

Author : സമകാലിക മലയാളം ഡെസ്ക്

വിയന്ന:  ടോയ്‌ലെറ്റുകളിൽ ഒട്ടുമിക്കതും പ്രവർത്തിക്കാതെ വന്നതോടെ, ഓസ്ട്രിയൻ വിമാനം തിരിച്ചിറക്കി. എട്ടിൽ അഞ്ച് ടോയ്‌ലെറ്റുകളും പ്രവർത്തിക്കാതെ വന്നതോടെയാണ് തിരിച്ചുപറക്കാൻ തീരുമാനിച്ചത്.

വിയന്നയിൽ നിന്ന് ന്യൂയോർക്കിലേക്ക് യാത്ര പുറപ്പെട്ട ശേഷമാണ് തകരാർ കണ്ടെത്തിയത്. യാത്ര പുറപ്പെട്ട് രണ്ടുമണിക്കൂറിന് ശേഷമാണ് ഇത് കണ്ടെത്തിയത്. തുടർന്ന് തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. 

ബോയിങ് 777 വിമാനമാണ് തിരിച്ചിറക്കിയത്. വിയന്നയിൽ നിന്ന് ന്യൂയോർക്കിലേക്ക് എട്ടു മണിക്കൂർ യാത്രയാണ് ഉള്ളത്. 300ഓളം യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇത്രയും നേരം ടോയ്‌ലെറ്റ് ഉപയോഗിക്കാൻ കഴിയാതെ വരുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവും എന്ന് കണ്ടാണ് വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചത്. എട്ടിൽ അഞ്ച് ടോയ്‌ലെറ്റിലും ഫ്‌ളഷ് പ്രവർത്തിക്കാത്തതാണ് തകരാർ. 

ഇതിന് മുൻപ് ഇത്തരത്തിലുള്ള ഒരു പ്രശ്‌നം ഉണ്ടായിട്ടില്ലെന്ന് വിമാന അധികൃതർ അറിയിച്ചു. വിമാനത്തിന്റെ തകരാർ പരിഹരിച്ച് വീണ്ടും സർവീസ് തുടങ്ങും. യാത്രക്കാരെ മറ്റു വിമാനങ്ങളിൽ കയറ്റി വിടുമെന്നും വിമാന അധികൃതർ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT