വീഡിയോ സ്‌ക്രീന്‍ഷോട്ട് 
World

വെക്കേഷന് വന്നതാകും!; ബീച്ചില്‍ കുളിച്ച് തിമിര്‍ത്ത് കരടി, വീഡിയോ വൈറല്‍

മനുഷ്യര്‍ക്കൊപ്പം കടലില്‍ കുളിക്കുന്ന കരടി!

സമകാലിക മലയാളം ഡെസ്ക്

നുഷ്യര്‍ക്കൊപ്പം കടലില്‍ കുളിക്കുന്ന കരടി! സാമൂഹ്യ മാധ്യമങ്ങളില്‍ അത്ഭുതം പരത്തിയിരിക്കുകയാണ് ഒരു വീഡിയോ. അമേരിക്കയിലെ ഫ്‌ലോറിഡയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. 

ആള്‍ക്കൂട്ടം കടലില്‍ കുളിച്ചുകൊണ്ടിരിക്കേ, തിരമാലകളില്‍ക്കൂടി കരടി 'കൂളായി' പോകുന്നതാണ് വീഡിയോയിലുള്ളത്. കരടി വെക്കേഷന്‍ ടൂറില്‍ ആയിരിക്കും എന്നാണ് ചില രസികര്‍ വീഡിയോയ്ക്ക് കമന്റ് നല്‍കിയിരിക്കുന്നത്. 

ആള്‍ക്കാരുടെ എണ്ണം കൂടിവന്നതോടെ, കരടി വേഗം കരയ്ക്ക് കയറി മറ്റൊരിടത്തേക്ക് ഓടിപ്പോയി. അതേസമയം, വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് രസകരമായ വിഷയമല്ലെന്ന വിമര്‍ശനവും ശക്തമാണ്. നഗരങ്ങളിലേക്ക് വന്യമൃഗങ്ങള്‍ എത്തുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിരവധിപേര്‍ ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് ഇതിന് മുന്‍പും കരടികളുടെ സാന്നിധ്യം കണ്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT