മകാല ജയിലില്‍ നിന്നുമുള്ള ദൃശ്യം വിഡിയോ സ്ക്രീന്‍ഷോട്ട്
World

ജയില്‍ ചാടാന്‍ തിക്കും തിരക്കും, കോംഗോയില്‍ 129 തടവുകാര്‍ മരിച്ചു

1,500 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കോംഗോയിലെ പ്രധാന ജയിലാണ് മകാല

Author : സമകാലിക മലയാളം ഡെസ്ക്

ബ്രസാവില്ല്: കോംഗോയില്‍ ജയില്‍ ചാടാനുള്ള ശ്രമത്തിനിടെ 129 തടവുകാര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കിന്‍ഷാസയിലെ തിങ്ങി നിറഞ്ഞ മകാല ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച 24 തടവുകാര്‍ വെടിയേറ്റും മറ്റുള്ളവര്‍ തിക്കിലും തിരക്കിലും പെട്ടാണ് മരിച്ചത്.

കോംഗോ ആഭ്യന്തര മന്ത്രി ജാക്വമിന്‍ ഷബാനി എക്‌സിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ സുരക്ഷാ വിഭാഗങ്ങളുടെ തലവന്‍മാരുമായി യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി എക്‌സില്‍ കുറിച്ചു. പരിക്കേറ്റ 59 പേര്‍ ചികിത്സയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1,500 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കോംഗോയിലെ പ്രധാന ജയിലാണ് മകാല. വിചാരണ തടവുകാരാണ് കൂടുതലും. 12,000 തടവുകാരാണ് ഇവിടെയുള്ളതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ ജയിലിനുള്ളില്‍ വെടിവയ്പ്പ് നടന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി