വിയറ്റിന -19 
World

40 കോടി സ്വന്തമാക്കിയ 'സുന്ദരി' പശു; ഗിന്നസ് റെക്കോര്‍ഡ്

1,101 കിലോഗ്രാം തൂക്കമുള്ള വിയറ്റിന -19 ന് നെല്ലൂര്‍ ഇനത്തിലെ മറ്റ് പശുക്കളുടെ ശരാശരി ഭാരത്തെക്കാള്‍ രണ്ടുമടങ്ങ് കൂടുതലാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ: പശുവിന്റെ വില കേട്ട് ഞെട്ടരുത്!. ലേലത്തില്‍ വിറ്റത് 40 കോടി രൂപയ്ക്ക്. ബ്രസീലില്‍ നടന്ന ലേലത്തിലാണ് നെല്ലൂര്‍ പശു ലോകത്ത് ഉയര്‍ന്ന തുകയ്ക്ക് വിറ്റ പശുവെന്ന ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. വിയറ്റിന - 19 എന്നുപേരുള്ള പശുവാണ് ഈ അതുല്യ നേട്ടം കൈവരിച്ചത്.

1,101 കിലോഗ്രാം തൂക്കമുള്ള വിയറ്റിന -19 ന് നെല്ലൂര്‍ ഇനത്തിലെ മറ്റ് പശുക്കളുടെ ശരാശരി ഭാരത്തെക്കാള്‍ രണ്ടുമടങ്ങ് കൂടുതലാണ്. ഉയര്‍ന്ന ഉഷ്ണ പ്രതിരോധശേഷിയും കരുത്തും ഈ കോടീശ്വരപ്പശുവിന്റെ പ്രത്യേകതകളാണ്. പശുക്കളുടെ ചാംപ്യന്‍സ് ഓഫ് ദി വേള്‍ഡ് മത്സരത്തില്‍ മിസ് സൗത്ത് അമേരിക്ക കിരീടവും വിയറ്റിന്-19 നേടിയിട്ടുണ്ട്.

ലോകത്ത് നെല്ലൂര്‍ പശുക്കളെ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്നത് ബ്രസീലിലാണ്. യുഎസ്, മെക്‌സിക്കോ, അര്‍ജന്റീന, പരാഗ്വെ ഉള്‍പ്പടെ ഒട്ടേറെ രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT