പെരുമ്പാമ്പിനെ ആക്രമിക്കുന്ന മുതലയുടെ ദൃശ്യം 
World

കൂറ്റന്‍ പെരുമ്പാമ്പും മുതലയും നേര്‍ക്കുനേര്‍, ഒടുവില്‍- വീഡിയോ 

പാമ്പ്, മുതല ഇവ രണ്ടിനേയും കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ഭയം സ്വാഭാവികമാണ്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ്, മുതല ഇവ രണ്ടിനേയും കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ ഭയം സ്വാഭാവികമാണ്. കാട്ടിലെ രാജാവ് എന്ന് അറിയപ്പെടുന്ന സിംഹത്തിന് പോലും വെള്ളത്തില്‍ മുതലയ്‌ക്കെതിരെ രക്ഷയില്ല എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. വെള്ളത്തില്‍ അത്രയ്ക്ക് അപകടകാരിയായ ജീവിയായാണ് മുതലയെ കണക്കാക്കുന്നത്. 

മുതല പെരുമ്പാമ്പുമായി ഏറ്റുമുട്ടുന്ന ദൃശ്യങ്ങള്‍ അപൂര്‍വ്വമായിരിക്കും. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ദേവ് ശ്രേസ്ത എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വെള്ളം നിറച്ചിട്ടിരിക്കുന്ന പൂളിന് സമീപമാണ് സംഭവം. പെരുമ്പാമ്പിനെ കടിച്ചുകുടയുന്ന മുതലയുടെ ദൃശ്യങ്ങളാണ് ഇതിന്റെ ഉള്ളടക്കം. കൂറ്റന്‍ പെരുമ്പാമ്പിനെയാണ് മുതല ആക്രമിച്ചത്. 

ആറടിയിലധികം നീളമുള്ളതാണ് പെരുമ്പാമ്പ്. രക്ഷപ്പെടാന്‍ പാമ്പ് പല വഴികള്‍ നോക്കിയെങ്കിലും രക്ഷയില്ല. മുതലയെ ചുറ്റിവരിയാന്‍ നോക്കിയെങ്കിലും മുതല കടിച്ചുകുടഞ്ഞതോടെ, പെരുമ്പാമ്പിന് അതിനും ത്രാണിയില്ലാതെയായി. സംഭവം നടന്ന സ്ഥലം വ്യക്തമല്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം