ഫയല്‍ ചിത്രം 
World

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയുടെ പുതിയ പ്രധാനമന്ത്രി

സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിൻ സൽമനെ പ്രധാനമന്ത്രിയായി നിയമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


റിയാദ്: സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിൻ സൽമനെ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ച് ഉത്തരവ് ഇറക്കിയത്. 

മന്ത്രിസഭ പുനഃസംഘടനയെ തുടർന്നാണ് പ്രധാനമന്ത്രി പദത്തിലേക്ക് സൗദി കിരീടാവകാശി എത്തിയത്. പ്രതിരോധ സഹമന്ത്രി ബിൻ സൽമാൻ രാജകുമാരനെ പ്രതിരോധ മന്ത്രിയായും നിയമിച്ചു. പുതിയ വിദ്യാഭ്യാസ മന്ത്രിയായി യൂസഫ് ബിന്ഡ അബ്ദുള്ള അൽ ബെന്യാനെയും നിയമിച്ചു. 

ഉപപ്രതിരോധ മന്ത്രിയായി തലാൽ അൽ ഉതൈബിയെയും നിയമിച്ചു. ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും മന്ത്രിസഭ യോഗങ്ങൾ തുടർന്ന് നടക്കുക. മന്ത്രിസഭയിലെ മറ്റ് മന്ത്രിമാർക്ക് മാറ്റമില്ല.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യച്ചോര്‍ച്ച: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഇന്ന് കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം

കുടുംബശ്രീയിൽ അക്കൗണ്ടന്റ് ആകാം; ബി.കോം, പ്രവൃത്തിപരിചയം യോഗ്യത, ജില്ലകളിൽ നിയമനം ലഭിക്കും

ബ്രസീൽ വിജയ വഴിയിൽ, ജന്തര്‍ മന്തറില്‍ കോക്രോച്ച് പാര്‍ട്ടി പ്രതിഷേധം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'പയ്യന് വേണ്ടി അമ്പതോളം സ്കൂളുകളിൽ ഓഡിഷൻ നടത്തി, എവിടെ തുടങ്ങണമെന്ന് കൺഫ്യൂഷനുണ്ടായിരുന്നു'; 'ബാലൻ' കാസ്റ്റിങിനെക്കുറിച്ച് ​ഗണപതി

ശിവസേന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ; 'ആര്‍ക്ക് വേണമെങ്കിലും ചുമതലയേല്‍ക്കാം'