ചെക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയില്‍ വെള്ളത്തില്‍ മുങ്ങിയ പ്രദേശം എപി
World

പേമാരിയില്‍ മുങ്ങി മധ്യ യൂറോപ്പ്, വെള്ളപ്പൊക്കത്തില്‍ 8 മരണം, ആയിരങ്ങളെ ഒഴിപ്പിച്ചു

പോളണ്ടില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ചെക്ക് റിപ്പബ്ലിക്കില്‍ മൂന്നും റൊമാനിയയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

വിയന്ന: മധ്യയൂറോപ്പിലെ രാജ്യങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട് റൊമാനിയ എന്നീ രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി. ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്ക് കാരണം. പോളണ്ടില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, ചെക്ക് റിപ്പബ്ലിക്കില്‍ മൂന്നും റൊമാനിയയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥ ഇതേ രീതിയില്‍ തന്നെ തുടരുകയാണെങ്കില്‍ സ്ലൊവാക്യയെയും ഹംഗറിയയെയും കനത്ത മഴ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ആളുകളെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു.

വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പോളണ്ട് സര്‍ക്കാര്‍ 260 ദശലക്ഷം ഡോളര്‍ പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ആശുപത്രിയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 40ഓളം രോഗികളെ മാറ്റി. സ്‌കൂളുകളും കോളജുകളും എല്ലാം അടച്ചു കഴിഞ്ഞു. വിവിധ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചെക്ക് റിപ്പബ്ലിക്കിന്റെ വടക്കു കിഴക്കന്‍ മേഖലകളില്‍ നിരവധി പട്ടണങ്ങളും നഗരങ്ങളും വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഹംഗറിയിലും അവസ്ഥ സമാനമാണ്. പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ വിദേശ പര്യടനങ്ങള്‍ എല്ലാം റദ്ദാക്കി. രാജ്യം മോശം അവസ്ഥയില്‍ നിന്ന് കരകയറുന്നതുവരെ രാജ്യത്തിന് പുറത്തുപോകില്ലെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT