ഡോണള്‍ഡ് ട്രംപ്, കമല ഹാരിസ് എപി
World

ട്രംപുമായുള്ള ചര്‍ച്ച; കമല ഹാരിസിന്‍റെ കമ്മല്‍ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍? വിവാദം

കമല ഹാരിസ് ധരിച്ചിരുന്ന കമ്മല്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കിടയാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോണള്‍ഡ് ട്രംപുമായുള്ള സംവാദത്തിനിടെ കമല ഹാരിസ് ധരിച്ച കമ്മലിനെ ചൊല്ലി വിവാദം. ബ്ലൂ ടൂത്ത് ഘടിപ്പിച്ച കമ്മലാണ് കമല ഹാരിസ് ധരിച്ചിരുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായുള്ള ചര്‍ച്ച.

നോവയുടെ കമ്മലിന്‍റെ രൂപത്തിലുള്ള ഇയര്‍ഫോണ്‍

സംവാദത്തിനിടയില്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ഇതില്‍ ഘടിപ്പിരിക്കുന്ന ബ്ലൂ ടൂത്ത് വഴി നല്‍കാന്‍ കഴിയുന്നതാണെന്നും ചിലര്‍ പറയുന്നു. ജര്‍മന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ നോവയുടെ എച്ച് 1 ഓഡിയോ കമ്മലുകളാണ് കമല ഹാരിസ് ധരിച്ചിരുന്നതെന്നാണ് വലതുപക്ഷ പ്രവര്‍ത്തകരും ആരോപിക്കുന്നത്. വയര്‍ലെസ് ഇയര്‍ പീസുകളാണ് ഇതെന്നും ഇതുവഴി ആശയവിനിമയം വളരെ എളുപ്പമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ കമ്മലുകള്‍ കമല ഹാരിസ് ഇടക്കിടെ ധരിക്കാറുണ്ടെന്നും ചിലര്‍ കണ്ടെത്തി. 2020ല്‍ ബൈഡനും ഡോണള്‍ഡ് ട്രംപും തമ്മിലുള്ള സംവാദത്തിലും ബൈഡന്‍ ബ്ലൂ ടൂത്ത് ഉള്ള ഇയര്‍പീസ് ധരിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് ആരോപണത്തെ ബൈഡന്‍ ശക്തമായി എതിര്‍ക്കുകയും തള്ളിക്കളയുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT