donald trump  AP
World

'ഒറ്റ രാത്രി മതി, ഇറാനെ പൂർണമായി ഇല്ലാതാക്കും, അത് നാളെ'; ട്രംപിന്റെ ഭീഷണി

വൈദ്യുതി നിലയങ്ങളും പാലങ്ങളും ബുധാനാഴ്ച പുലർച്ചെയോടെ തകർക്കും

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൻ: ഒറ്റ രാത്രി കൊണ്ട് ഇറാൻ എന്ന രാജ്യത്തെ പൂർണമായും ഇല്ലാതാക്കാൻ അമേരിക്കയ്ക്കു സാധിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണ‍ൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് തുറക്കാനോ പുതിയ കരാർ ഒപ്പിടാനോ ഇറാൻ തയ്യാറാകണം. അല്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബുധാനാഴ്ച പുലർച്ചെയോടെ തകർക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ ഭീഷണി.

ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുത്ത് സമാധാന കരാർ ഒപ്പിടാൻ ഇറാനു നൽകിയ 10 ദിവസത്തെ സമയം ഇന്നാണ് അവസാനിക്കുന്നത്. എന്നാൽ യുഎസിന്റെ താത്കാലിക വെടിനിർത്തൽ സന്ദേശങ്ങൾ ഇറാൻ ഇന്നലെ തള്ളിയിരുന്നു. പിന്നാലെയാണ് പ്രകോപനപരമായ വാക്കുകളുമായി ട്രംപിന്റെ പ്രതികരണം.

'ഞങ്ങൾക്ക് ഒരു പദ്ധതിയുണ്ട്. നാളെ രാത്രി 12 മണിയോടെ ഇറാനിലെ എല്ലാ പാലങ്ങളും ഞങ്ങളുടെ സൈന്യം നശിപ്പിക്കും. എല്ലാ ഊർജ നിലയങ്ങളും പ്രവർത്തനര​ഹിതമാകും. ഒരിക്കലും പ്രവർത്തിക്കാനാകാത്ത വിധം അവ തകർക്കും. പൂർണമായി 12 മണിയോടെ തകർക്കും. ഒറ്റ രാത്രി കൊണ്ടു ഇറാനെ പൂർണമായും നശിപ്പിക്കും. അത് നാളെ രാത്രിയായേക്കും. ചരിത്രത്തിൽ സമാനതകളില്ലാത്ത ഒന്നായിരിക്കും അത്. ഹോർമൂസ് തുറക്കുക. അല്ലാത്തപക്ഷം നരകതുല്യമായ അവസ്ഥ നിങ്ങൾ നേരിടേണ്ടി വരും. നിങ്ങൾ കാത്തിരുന്നു കണ്ടോളു'- ട്രംപ് ഭീഷണി മുഴക്കി.

അമേരിക്ക മുന്നോട്ടു വച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയ്ക്കകം ഒരു തീരുമാനം അറിയിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉപരോധങ്ങൾ നീക്കുന്നതടക്കമുള്ള ശാശ്വതമായ പരിഹാരമാണ് ഇറാൻ ആവശ്യപ്പെടുന്നത്.

donald trump has warned of the complete demolition of Iran’s power plants and bridges in a matter of hours if the Strait of Hormuz is not fully reopened by Tuesday’s deadline

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍: ഇന്ന് കൊട്ടിക്കലാശം, കേരളം വ്യാഴാഴ്ച പോളിങ് ബൂത്തില്‍; ആവേശത്തില്‍ മുന്നണികള്‍

ചന്ദ്രനെ ചുറ്റി ഓറിയോൺ; 54 വർഷത്തിനു ശേഷം മറുപുറവും കണ്ടു; ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യർ

ശബരിമല യുവതീ പ്രവേശനം: സുപ്രീംകോടതിയില്‍ വാദം ഇന്ന് തുടങ്ങും; ആദ്യം കേള്‍ക്കുക പുനഃപരിശോധന ആവശ്യപ്പെട്ടവരുടെ വാദം

Today's Rashi Phalam April 07|സാമ്പത്തിക ഇടപാടുകളിൽ ഗുണകരമായ മുന്നേറ്റം ഉണ്ടാകും

ബിജെപി വാര്‍ഡ് മെംമ്പറുടെ വീടിന് നേരെ ബോംബേറ്; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

SCROLL FOR NEXT