ചിത്രം: എഎൻഐ 
World

'തത്കാലത്തേക്ക് ഗുഡ്ബൈ', വൈറ്റ് ഹൗസ് വിട്ട് ഡോണൾഡ് ട്രംപ് , വിഡിയോ

'അധികം വൈകാതെ നാം വീണ്ടും കണ്ടുമുട്ടും' എന്നാണ് ട്രംപിന്റെ വാക്കുകൾ

സമകാലിക മലയാളം ഡെസ്ക്

വാഷിം​ഗ്ടൺ: നിയുക്ത പ്രസിഡൻ്റ് ജോ ബൈഡൻ അധികാരമേൽക്കും മുമ്പേ വൈറ്റ് ഹൗസ് വിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനിക ബേസിൽ വച്ചു അണികളെ അഭിസംബോധന ചെയ്തു നൽകിയ പിന്തുണയ്ക്ക് നന്ദിപറഞ്ഞിട്ടാണ് ട്രംപ് ഫ്ളോറിഡയിലേക്ക് മടങ്ങിയത്. ഞാൻ ​ഗുഡ് ബൈ പറയുകയാണ്. അതു തത്കാലത്തേക്ക് മാത്രമാണ്. അധികം വൈകാതെ നാം വീണ്ടും കണ്ടുമുട്ടും - എന്നാണ് ട്രംപിന്റെ വാക്കുകൾ. 

വൈറ്റ് ഹൗസിലുണ്ടായിരുന്ന നാല് വ‍ർഷം തീർത്തും അവിസ്മരണീയമായിരുന്നെന്ന് ട്രംപ് പറഞ്ഞു. ജോ ബൈഡനും കമലഹാരിസും യുഎസ് ക്യാപിറ്റോളിൽ മണിക്കൂറുകൾക്കുള്ളിൽ അധികാരമേൽക്കാനിരിക്കെയാണ്  ട്രംപ് വൈറ്റ് ഹൗസ് ഒഴിഞ്ഞത്.  

വൈറ്റ് ഹൗസിലേക്ക് പുതിയ പ്രസിഡൻ്റിനെ സ്വാ​ഗതം ചെയ്യുന്നത് സ്ഥാനമൊഴിയുന്ന പ്രസിഡന്റാണ്, വൈറ്റ് ഹൗസിൽ നിന്നും പുതിയ പ്രസിഡൻ്റ് പിന്നീട് പഴയ പ്രസിഡൻ്റിനെ യാത്രയാക്കുന്നതായിരുന്നു ഇതുവരെയുള്ള കീഴ്വഴക്കം. എന്നാല്ലെ ഇതെല്ലാം കാറ്റിൽപറത്തിയാണ് ട്രംപ് പടിയിറങ്ങിയത്. സൈനിക ബേസിൽ നിന്നും അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോ​ഗിക വിമാനമായ എയർഫോഴ്സ് വണിലാണ് ട്രംപ് ഫ്ളോറിഡയിലേക്ക് പോയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

SCROLL FOR NEXT