Donald Trump announced that the United States will plan a big trade agreement with India File
World

ഇന്ത്യ - യുഎസ് സഹകരണം പുതിയ ഉയരത്തിലേക്ക്, വലിയ കരാര്‍ ഒരുങ്ങുന്നെന്ന് ട്രംപ്

ചൈനയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെട്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇന്ത്യയും യുഎസും തമ്മില്‍ വിപുലമായ വ്യാപാര കരാര്‍ ഒരുങ്ങുന്നെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയുമായി യുഎസ് വ്യാപാര കരാര്‍ ഒപ്പുവച്ചെന്ന് പ്രഖ്യാപനത്തിനൊപ്പമാണ് ഇന്ത്യയുമായുള്ള സഹകരണം സംബന്ധിച്ച സൂചനകള്‍ ട്രംപ് നല്‍കുന്നത്.

ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം സംബന്ധിച്ച് ലോക രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രഖ്യാപനം. 'ചൈനയുമായി വ്യാപാര കരാര്‍ ഒപ്പുവച്ചു. എല്ലാവരുമായും ഞങ്ങള്‍ കരാറുകള്‍ ഉണ്ടാക്കാന്‍ പോകുന്നില്ല. പക്ഷേ ഞങ്ങള്‍ക്ക് ചില മികച്ച കരാറുകള്‍ ഉണ്ട്. അതില്‍ ഒന്ന് വരാനിരിക്കുന്നു, ഒരുപക്ഷേ അത് ഇന്ത്യയുമായിട്ടായിരിക്കും. യുഎസ് ഇന്ത്യയുമായി വിപുലമായ സഹകരണത്തിന് ഒരുങ്ങുകയാണ്. ചൈനയുമായുള്ള വ്യാപാര കരാര്‍ സാധ്യമായിരിക്കുന്നു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ഇപ്പോള്‍ വളരെ മെച്ചപ്പെട്ടു,' യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നു.

ചൈനയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെട്ടെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. എന്നാല്‍ വ്യാപാര കരാറുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങള്‍ തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പ്രതികരണം. വ്യാപാര സഹകരണവുമായി എല്ലാ രാജ്യങ്ങളുമായും സമ്പൂര്‍ണ സഹകരണത്തിനില്ലെന്ന നിലപാടാണ് ട്രംപിന്റേതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണം.

പകരച്ചുങ്കം സംബന്ധിച്ച നീക്കത്തില്‍ ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ വാണിജ്യ വകുപ്പ് സെക്രട്ടറി രാജേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം വ്യാപാര ചര്‍ച്ചകള്‍ക്കായി ഈ ആഴ്ച വീണ്ടും യുഎസില്‍ എത്തുന്നുണ്ടെന്നതും പ്രതികരണത്തിന് പ്രാധാന്യം നല്‍കുന്നു. പകരച്ചുങ്കം സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മില്‍ ജൂലൈ 9 ന് മുന്‍പ് ഇടക്കാല വ്യാപാര കരാര്‍ ഒപ്പുവയ്‌ച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഇന്ത്യയ്ക്ക് മേല്‍ ഏപ്രില്‍ 2 ന് യുഎസ് ചുമത്തിയിട്ടുള്ള ഉയര്‍ന്ന പകരച്ചുങ്കം ജൂലൈ 9 വരെ നിര്‍ത്തിവച്ചിട്ടുണ്ട്. 191 ബില്യണ്‍ യുഎസ് ഡോളറാണ് നിലവില്‍ ഇന്ത്യ - യുഎസ് ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം. ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തുക എന്നതാണ് കരാര്‍ ലക്ഷ്യമിടുന്നത്.

Donald Trump announced that the United States planning for big trade agreement with India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT