Donald Trump SM ONLINE
World

ഗ്രീന്‍ലന്‍ഡില്‍ യുഎസ് പതാകയേന്തി ട്രംപ്, കാനഡയും വെനസ്വേലയും ഗ്രീന്‍ലന്‍ഡും പുതിയ ഭൂപടത്തില്‍

ട്രൂത്ത് സോഷ്യല്‍ മീഡിയയിലാണ് ട്രംപ് ചിത്രം പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: കാനഡയും വെനസ്വേലയും ഗ്രീന്‍ലന്‍ഡും യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന മാപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ തുടങ്ങിയവര്‍ ഓവല്‍ ഓഫീസില്‍ ഇരിക്കുന്നതായും പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ വരുത്തിയ ഭൂപടം നോക്കുന്നതുമാണ് ചിത്രം. ട്രൂത്ത് സോഷ്യല്‍ മീഡിയയിലാണ് ട്രംപ് ചിത്രം പങ്കുവെച്ചത്. ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണിത്.

മറ്റൊരു പോസ്റ്റില്‍ ഗ്രീന്‍ലാന്‍ഡില്‍ യുഎസ് പതാകയുമേന്തി നില്‍ക്കുന്ന ചിത്രവും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരോടൊപ്പമാണ് ട്രംപ് നില്‍ക്കുന്നത്. ഗ്രീന്‍ലാന്‍ഡ് യുഎസ് പ്രദേശമാണെന്നും, സ്ഥാപിക്കപ്പെട്ടത് 2026ല്‍ ആണെന്നും സൂചിപ്പിക്കുന്ന ഒരു ബോര്‍ഡും അരികിലായി ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തില്‍ ട്രംപിനൊപ്പം ജെഡി വാന്‍സും മാര്‍ക്കോ റൂബിയോയും ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കന്‍ പതാക നാട്ടുന്നതായി കാണാം.

ദേശീയ സുരക്ഷാ കാരണങ്ങളും റഷ്യയുടെയും ചൈനയുടെയും ഭീഷണികളും ചൂണ്ടിക്കാട്ടിയാണ് ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ ഈ നീക്കം. ഡെന്മാര്‍ക്കിന് ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അമേരിക്ക അത് ഏറ്റെടുക്കണമെന്നും ട്രംപ് വാദിക്കുന്നു. ഗ്രീന്‍ലാന്‍ഡിനെ ഏറ്റെടുക്കുന്നതിനോട് ഡെന്‍മാര്‍ക്കിലെ നേതാക്കള്‍ അധികം എതിര്‍പ്പ് കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചു.

Donald Trump shared a revised map showing Greenland as a US territory

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുരാരി ബാബുവിന്റെ വീട്ടില്‍ 13 മണിക്കൂര്‍ പരിശോധന, രേഖകള്‍ പിടിച്ചെടുത്ത് ഇഡി

'ഇന്‍സ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ല'; ബസില്‍ സ്റ്റിക്കര്‍

'എക്സിക്യൂട്ടീവ് തട്ടിപ്പ്', ജാഗ്രത പാലിക്കുക;പുതിയ തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പ് നൽകി യുഎഇ ബാങ്ക്

ഒപി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിക്കും; സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

ഗുരുവായൂർ ദേവസ്വം നിയമനം: റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി

SCROLL FOR NEXT