Donald Trump  File
World

ഔദ്യോഗിക യോഗങ്ങള്‍ക്കിടയിലെ ഉറക്കം തൂങ്ങല്‍, 6 അടി 3 ഇഞ്ച് ഉയരം, 101.06 ഭാരം; ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കി ട്രംപ്

കൈകളിലെ ചതവുകള്‍, ഔദ്യോഗിക യോഗങ്ങള്‍ക്കിടയിലെ ഉറക്കം തൂങ്ങല്‍ തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

വാഷിങ്ടണ്‍: തന്റെ ആരോഗ്യപരിശോധന വിജയകരമായി പൂര്‍ത്തിയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിന്റെ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ട്രംപ്. എണ്‍പതിലേയ്ക്ക് അടുക്കുന്ന ട്രംപിന്റെ ആരോഗ്യ നിലയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടാമത് അധികാരമേറ്റ ശേഷമുള്ള ട്രംപിന്റെ മൂന്നാമത്തെ ആരോഗ്യ പരിശോധനയാണിത്.

കൈകളിലെ ചതവുകള്‍, ഔദ്യോഗിക യോഗങ്ങള്‍ക്കിടയിലെ ഉറക്കം തൂങ്ങല്‍ തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് മിലിറ്ററി ആശുപത്രിയില്‍ അദ്ദേഹം പരിശോധനയ്ക്ക് വിധേയനായത്. എല്ലാം കൃത്യമായി പരിശോധിച്ചെന്നാണ് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലില്‍ കുറിച്ചത്.

ആരോഗ്യവിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ ട്രംപ് സുതാര്യത പുലര്‍ത്തുന്നില്ലെന്ന ആരോപണം പണ്ടേയുണ്ട്. ട്രംപിന്റെ അവസാനത്തെ ഔദ്യോഗിക വാര്‍ഷിക പരിശോധന 2025 ഏപ്രിലിലായിരുന്നു. എന്നാല്‍ അതിനുശേഷം ഒക്ടോബറില്‍ അദ്ദേഹം പെട്ടെന്ന് ആശുപത്രി സന്ദര്‍ശനം നടത്തുകയും, അതിനെയും വാര്‍ഷിക പരിശോധനയായി വൈറ്റ് ഹൗസ് വിശേഷിപ്പിക്കുകയും ചെയ്തത് ആശയക്കുഴപ്പം വര്‍ധിപ്പിച്ചു. ജോ ബൈഡനേക്കാള്‍ ശാരീരിക-മാനസിക കരുത്ത് തനിക്കുണ്ടെന്ന് ട്രംപ് എപ്പോഴും അവകാശപ്പെടാറുണ്ട്. ഇക്കാരണത്താലാണ് ട്രംപിന്റെ ആരോഗ്യ നില എപ്പോഴും ചര്‍ച്ചയിലേയ്ക്ക് വരുന്നത്.

വരുന്ന ജൂണ്‍ 14ന് ട്രംപിന് 80 വയസ്സ് തികയും. ബീഫ് സ്റ്റീക്ക്, ഫാസ്റ്റ് ഫുഡ്, ഡയറ്റ് കോക്ക് എന്നിവയാണ് ട്രംപിന് ഇഷ്ടമുള്ള ഭക്ഷണം. 6 അടി 3 ഇഞ്ച് ഉയരമുള്ള ട്രംപിന്റെ ഭാരം 2025 ഏപ്രിലിലെ പരിശോധന പ്രകാരം 101.6 കിലോഗ്രാംം ആണ്.

Donald Trump's Health Checkup: Donald Trump said an annual medical check-up had gone "perfectly

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ ഭരണഘടനാ വിരുദ്ധമോ?; സുപ്രീംകോടതി വിധി ഇന്ന്

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് ഇന്നും നാളെയും അവധി

എല്‍നിനോ പ്രതിഭാസം, ഇത്തവണ കാലവര്‍ഷം ദുര്‍ബലമാകും?, ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കള്ളക്കടല്‍ മുന്നറിയിപ്പ്

Today's Rashi Phalam may 26|നല്ല അവസരങ്ങൾ വന്നു ചേരും

പണം സമ്പാദിക്കാനുള്ള പുതിയ അവസരങ്ങള്‍ പ്രത്യക്ഷപ്പെടാം

SCROLL FOR NEXT