Driverless vehicle test drive underway in Abu Dhabi @ADMediaOffice/x
World

ഡ്രൈവറില്ലാ വാഹനങ്ങൾ അബുദാബിയിൽ ഓടിത്തുടങ്ങി (വിഡിയോ)

മസ്ദാർ സിറ്റിയിലൂടെ നടത്തിയ യാത്രയിൽ നിന്നും വണ്ടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ മനസിലാക്കാനായി. അവ വീണ്ടും അവലോകനം ചെയ്തു കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുമെന്നും അധികൃതർ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മസ്ദാർ: അബുദാബിയിൽ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം പൂർത്തിയായി. സുരക്ഷിതവും സ്വയം നിയന്ത്രിക്കുന്നതുമായ ഓട്ടോണമസ് വിഭാഗത്തിൽപ്പെടുന്ന വാഹനമാണ് മസ്ദാർ സിറ്റിയിലൂടെ പരീക്ഷണയോട്ടം നടത്തിയത്. ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്ററിന്റെ മേൽനോട്ടത്തിലാണ് പരീക്ഷണയോട്ടം നടത്തിയത്.

വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരീക്ഷണയോട്ടം വിജയകരമാണെന്ന് അധികൃതർ അറിയിച്ചു.

സീമെൻസ്, നോർത്ത് കാർ പാർക്ക്, മൈ സിറ്റി സെന്റർ മസ്ദാർ, സെൻട്രൽ പാർക്ക് തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുന്ന 2.4 കിലോമീറ്റർ ദൂരമാണ് പരീക്ഷണത്തിനായി വാഹനം സഞ്ചരിച്ചത്. മസ്ദാർ സിറ്റിയിലൂടെ നടത്തിയ യാത്രയിൽ നിന്നും വണ്ടിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ മനസിലാക്കാനായി. അവ വീണ്ടും അവലോകനം ചെയ്തു കൂടുതൽ മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുമെന്നും അധികൃതർ പറഞ്ഞു.

വാഹനങ്ങൾ പൊതു ജനങ്ങൾക്കായി സർവീസ് ആരംഭിക്കുന്ന ഘട്ടത്തിൽ സെക്യൂരിറ്റി വാഹനങ്ങളുടെ അകമ്പടി ഉണ്ടാകും. ക്രമേണ അത് ഒരു കേന്ദ്രത്തിൽ ഇരുന്നു നിയന്ത്രിക്കാൻ കഴിയുന്ന സിസ്റ്റത്തേക്ക് മാറ്റുമെന്നും അധികൃതർ വ്യക്തമാക്കി.

അബുദാബിയിൽ 2021 മുതൽ ഡ്രൈവറില്ലാ വാഹനങ്ങൾ വിവിധ മേഖലകളിൽ പരീക്ഷണയോട്ടം നടത്തിവരുന്നുണ്ട്. ഊബറും ചൈനയുടെ വൈ റൈഡും ഡിസംബറിൽ ഓട്ടോണമസ് ടാക്സി സേവന കരാറിൽ അബുദാബി ഒപ്പുവച്ചിരുന്നു. 

ഡ്രൈവറില്ലാ വാഹനങ്ങളിലേക്ക് ദുബൈയിലെ ടാക്സി കാറുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട കരാറുകളിൽ ദുബൈ ആർടിഎ നേരത്തെ ഒപ്പ് വെച്ചിരുന്നു. ചൈനയിലെ ഓട്ടണമസ് ഡ്രൈവിങ് സാങ്കേതിക വിദഗ്ധരായ പോണിയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട പരീക്ഷയോട്ടം നടത്താനാണ് ദുബൈ സർക്കാർ പദ്ധതിയിടുന്നത്.

Gulf News: Driverless vehicle test drive underway in Abu Dhabi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT