World

'തകര്‍ന്ന കെട്ടിടം, പൊടിപിടിച്ച സോഫ'; വധിക്കുന്നതിന് തൊട്ടുമുമ്പുള്ള യഹ്യ സിന്‍വറിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍

ഡ്രോണ്‍ അടുത്തേയ്ക്ക് ചെന്നപ്പോള്‍ ഒരു വടിയെടുത്ത് എറിയുന്നതും വിഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ജറുസലേം: ഹമാസ് മേധാവി യഹ്യ സിന്‍വറിനെ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ യഹ്യ സിന്‍വറിന്റെ അവസാന നിമിഷങ്ങളെന്ന രീതിയിലുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരിക്കുകയാണ്.

യഹ്യ ഇരിക്കുന്ന കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. നിറയെ പൊടിപടലങ്ങളാണ്. പൊടിപിടിച്ച സോഫയില്‍ ഒരാള്‍ ഇരിക്കുന്നത് കാണാം. തലയും മുഖവും സ്‌കാര്‍ഫ് കൊണ്ട് മറച്ചിട്ടുണ്ട്. വലതു കൈക്ക് ഗുരുതരമായി പരിക്ക് പറ്റിയതായും കാണാന്‍ കഴിയും. ഡ്രോണ്‍ അടുത്തേയ്ക്ക് ചെന്നപ്പോള്‍ ഒരു വടിയെടുത്ത് എറിയുന്നതും വിഡിയോയില്‍ കാണാന്‍ കഴിയുന്നുണ്ട്.

ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തതിന് ശേഷം ആ കെട്ടിടത്തില്‍ ഷെല്‍ ആക്രമണം നടത്തുകയും യഹ്യ സിന്‍വര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.

അതേസയം യഹ്യ സിന്‍വറിന്റെ കൊലപാതകത്തെക്കുറിച്ച് ഹമാസ് പ്രതികരിച്ചില്ല. 2017 മുതല്‍ ഗാസയില്‍ ഹമാസിനെ നയിച്ചിരുന്ന യഹ്യ സിന്‍വര്‍ ഒക്ടോബര്‍ 17ലെ ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് ഇസ്രയേലും യുഎസ് ഉദ്യോഗസ്ഥരും കുരുതുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍