Dubai Police Arrest Young Man for Recklessly Driving at High Speeds on Hard Shoulder dubai police /x
World

കാറും പോയി, 11 ലക്ഷം പിഴയും അടക്കണം; അമിതവേഗത്തിൽ വാഹനമോടിച്ച് വൈറലായി, നടപടിയുമായി ദുബൈ പൊലീസ് (വിഡിയോ )

അടിയന്തര സാഹചര്യങ്ങൾക്കും അത്യാസന്ന വാഹനങ്ങൾക്കും മാത്രമായി റോഡുകളിൽ ക്രമീകരിച്ചിട്ടുള്ള പ്രത്യേക പാതയിലൂടെയാണ് യുവാവ് അമിത വേഗത്തിൽ വാഹനമോടിച്ചു പോയത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഇയാൾ പങ്കു വെക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ദുബൈ : അമിത വേഗത്തിൽ വാഹനമോടിച്ച് വൈറലായ യുവാവിനെതിരെ കർശന നടപടിയുമായി ദുബൈ പൊലീസ്. പ്രതിയുടെ വാഹനം പിടിച്ചെടുക്കയും വൻ തുക പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

അടിയന്തര സാഹചര്യങ്ങൾക്കും അത്യാസന്ന വാഹനങ്ങൾക്കും മാത്രമായി റോഡുകളിൽ ക്രമീകരിച്ചിട്ടുള്ള പ്രത്യേക പാതയിലൂടെയാണ് യുവാവ് അമിത വേഗത്തിൽ വാഹനമോടിച്ചു പോയത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഇയാൾ പങ്കു വെക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന നിയമ നടപടി പൊലീസ് സ്വീകരിച്ചത്.

പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് വാഹനം കണ്ടുകെട്ടുകയും അനുസരിച്ച് 50,000 ദിർഹം (1,16,8400 രൂപ ) പിഴ ചുമത്തുകയും ചെയ്തു. ഇയാൾ അമിതവേഗത്തിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചപ്പോൾ തന്നെ അന്വേഷണം ആരംഭിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.

പ്രതി ഏഷ്യൻ പൗരനമാണ്. ഇയാളുടെ പ്രവൃത്തി സുരക്ഷിതമായി വാഹനമോടിക്കുന്ന മറ്റുള്ളവർക്കും ഭീഷണി ആണ്. രാജ്യത്തെ ട്രാഫിക് നിയമങ്ങൾ പാലിക്കാതെയാണ് പ്രതി വാഹനമോടിച്ചത്. അതുകൂടി കണക്കിലെടുത്താണ്‌ കർശന നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു.

പ്രതി വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് മറ്റുള്ള യുവാക്കൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്. റോഡ് അപകടങ്ങളിൽ 80 ശതമാനവും ട്രാഫിക് നിയമംങ്ങൾ പാലിക്കാത്തത് കൊണ്ടാണ് സംഭവിക്കുന്നത്. ഇത്തരത്തിലുള്ള കുറ്റ കൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 'പൊലീസ് ഐ ' എന്ന ആപ്പ് വഴിയോ 901 എന്ന ടോല്ൽ ഫ്രീ നമ്പർ വഴിയോ അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.

Dubai Police Arrest Young Man for Recklessly Driving at High Speeds on Hard Shoulder

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT