യു എ ഇയിൽ ഡ്രൈ​വ​റി​ല്ലാ വാഹനങ്ങളുടെ പ്രവർത്തനം ആരംഭിക്കാൻ സർക്കാർ കരാർ ഒപ്പു വെച്ചു (driver less vehicle ) @DXBMediaOffice
World

യു എ ഇ: ഡ്രൈ​വ​റി​ല്ലാ ടാക്‌സികൾ ഉടൻ എത്തുന്നു, തൊഴിൽ നഷ്ടമാകുമെന്ന ഭീതിയിൽ ഇന്ത്യക്കാർ

പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​നു ശേ​ഷം 2026 മു​ത​ൽ പൂ​ർ​ണ​മാ​യും വാഹനങ്ങൾ നിരത്തിലിറക്കാനാണ് സർക്കാർ പദ്ധതി.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഡ്രൈ​വ​റി​ല്ലാ വാഹനങ്ങൾ ( driver less vehicle ) ഇനി യു എ ഇയുടെ റോഡുകൾ കീഴടക്കും. പരീക്ഷണയോട്ടം ഈ വർഷം അവസാനത്തോടെ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതായി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

വീ​റൈ​ഡ്, ഊ​ബ​ർ എ​ന്നീ ക​മ്പ​നി​ക​ളു​മാ​യി ഇതുമായി ബന്ധപ്പെട്ട ധാ​ര​ണ​പ​ത്രം ഒ​പ്പു​ ​വെച്ചു. ഊ​ബ​ർ ആ​പ് വ​ഴിയാകും പൈ​ല​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആരംഭിക്കുക. പരീക്ഷണയോട്ടത്തിന്റെ ആദ്യ ഘട്ടത്തിൽ സു​ര​ക്ഷ ഡ്രൈ​വ​ർ​മാ​രെ വാ​ഹ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തും. പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​നു ശേ​ഷം 2026 മു​ത​ൽ പൂ​ർ​ണ​മാ​യും വാഹനങ്ങൾ നിരത്തിലിറക്കാനാണ് സർക്കാർ പദ്ധതി.

ലോ​ക​ത്തെ ഏ​റ്റ​വും സ്മാ​ർ​ട്ടാ​യ ന​ഗ​ര​മാ​ക്കി ദു​ബൈ​യെ മാ​റ്റു​ക എ​ന്ന ലക്ഷ്യത്തിന്റെ ഭാഗമായി ആണ് പദ്ധതി നടപ്പാക്കുന്നത്. ഭാ​വി​യി​ലേ​ക്കു​ള്ള ഒ​രു സു​പ്ര​ധാ​ന ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണ് ​ ഓ​ട്ടോ​ണ​മ​സ് വാ​ഹ​ന​ങ്ങ​ളെ​ന്ന്​ ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

ആ​ദ്യ ഘ​ട്ട​ത്തി​ൽ റോ​ഡ് മാ​പ്പി​ങ്, ഡേ​റ്റ ശേ​ഖ​ര​ണം, റൂ​ട്ട് സ്കാ​നി​ങ്​ എ​ന്നി​വ​ക്കാ​യി 60ല​ധി​കം വാ​ഹ​ന​ങ്ങ​ൾ വി​ന്യ​സി​ക്കും. എ​മി​റേ​റ്റി​ലു​ട​നീ​ളം 65 സോ​ണു​ക​ളി​ൽ പൈ​ല​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും അധികൃതർ അറിയിച്ചിരുന്നു. 2030 ൽ യു എ ഇയിലെ പൊതു ഗതാഗത സംവിധാനങ്ങളിലെ 25 ശതമാനത്തോളം ഡ്രൈവറില്ലാ വാഹനങ്ങളാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.

അ​ബൂ​ദ​ബി​യി​ൽ ഊ​ബ​റും വീ​റൈ​ഡും ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം സെ​ൽ​ഫ് ഡ്രൈ​വി​ങ്​ ടാ​ക്സി​ക​ളു​ടെ പ​രീ​ക്ഷ​ണ സേ​വ​നം ആ​രം​ഭി​ച്ചി​രു​ന്നു. എന്നാൽ ഈ മേഖലകളിൽ പണി എടുക്കുന്ന ടാക്സി ഡ്രൈവർമാർക്ക് നീക്കം തിരിച്ചടി ആകും. മലയാളികൾ ഉൾപ്പെടെ നിരവധിപ്പേരാണ് വിവിധ ടാക്സി കമ്പനികളിൽ ഡ്രൈവർമാരായി ജോലി ചെയുന്നത്.

നിലവിൽ 35,000 അധികം ആളുകളാണ് യു എ യിൽ ടാക്സി ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകൾ. ദുബൈയിൽ മാത്രം 12,000 വരെ ടാക്സി ഡ്രൈവേഴ്സ് ആണ് ഉള്ളത്. എന്നാൽ അതിൽക്കൂടുതൽ ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്തു വരുന്നവരും കമ്പനി ഡ്രൈവർന്മാരായും നിരവധിപ്പേർ യു എ എയിൽ ഉണ്ട്.

പുതിയ സംവിധാനം വരുന്നതോടെ ഇവരുടെ തൊഴിൽ നഷ്ടമായേക്കുമെന്ന ഭയവും ആശങ്കയും ഇവർക്കുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല? മൊഴിയില്‍ വൈരുദ്ധ്യം; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയമുന്നയിച്ച് കോടതി

മദ്യം ഡ്രൈവിങ്ങിനെ എങ്ങനെയാണ് ബാധിക്കുന്നത് എന്നറിയാമോ?; വിശദീകരിച്ച് കേരള പൊലീസ്

അര്‍ജന്റീനയെ തകര്‍ത്തു; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം

പിറന്നാള്‍ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

SCROLL FOR NEXT