പ്രതീകാത്മക ചിത്രം 
World

ചൂടുവെള്ളത്തില്‍ കുളിച്ചു പുറത്തിറങ്ങി, 'തണുപ്പ്' അലര്‍ജി, ചുവന്ന് തടിച്ചു; യുവാവ് അത്യാസന്നനിലയില്‍

അമേരിക്കയില്‍ തണുത്ത കാലാവസ്ഥയുമായുള്ള സമ്പര്‍ക്കം മൂലം ഉണ്ടായ അലര്‍ജിയെ തുടര്‍ന്ന് 34കാരന്‍ അത്യാസന്നനിലയില്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:  അമേരിക്കയില്‍ തണുത്ത കാലാവസ്ഥയുമായുള്ള സമ്പര്‍ക്കം മൂലം ഉണ്ടായ അലര്‍ജിയെ തുടര്‍ന്ന് 34കാരന്‍ അത്യാസന്നനിലയില്‍. ചൂടുവെള്ളത്തിലുള്ള കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ബോധരഹിതനായി വീഴുകയായിരുന്നു. ശ്വാസമുട്ട് അനുഭവപ്പെട്ട 34കാരന്‍ കടുത്ത അലര്‍ജി മൂലം ഉണ്ടാകുന്ന രോഗമായ അനാഫൈലക്‌സിസ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിലാണ്.

അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. തണുത്ത കാലാവസ്ഥയുമായുള്ള സമ്പര്‍ക്കത്തെ മൂലം ഉണ്ടാകുന്ന അലര്‍ജിയെ തുടര്‍ന്ന് ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് രോഗലക്ഷണം. തണുത്ത കാലാവസ്ഥയുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് ശ്വാസംമുട്ട് അനുഭവപ്പെട്ടതായും രക്തസമ്മര്‍ദ്ദം ക്രമാതീതമായി താഴ്ന്നതായും ജേര്‍ണല്‍ ഓഫ് എമര്‍ജന്‍സി മെഡിസിനിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐസ് ക്യൂബ് ടെസ്റ്റ് നടത്തിയാണ് കടുത്ത അലര്‍ജി മൂലം ഉണ്ടാകുന്ന രോഗമായ അനാഫൈലക്‌സിസ് ആണ് യുവാവിന് ബാധിച്ചത് എന്ന് കണ്ടെത്തിയത്. ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചുവന്ന തടിപ്പുകള്‍ പരിശോധിച്ചാണ് ഇത് സ്ഥിരീകരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന