അര്‍ജന്റീനയിലെ ഉസ്വായയില്‍നിന്ന് 219 കിലോമീറ്റര്‍ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.  എക്‌സ്
World

അര്‍ജന്റീനയിലും ചിലിയിലും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്

അര്‍ജന്റീനയിലെ ഉസ്വായയില്‍നിന്ന് 219 കിലോമീറ്റര്‍ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Author : സമകാലിക മലയാളം ഡെസ്ക്

സാന്തിയാഗോ: അര്‍ജന്റീനയിലും ചിലിയിലും ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇരുരാജ്യങ്ങളുടെയും തെക്കന്‍ പ്രദേശത്ത് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

അര്‍ജന്റീനയിലെ ഉസ്വായയില്‍നിന്ന് 219 കിലോമീറ്റര്‍ തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നിലവില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തെ തുടര്‍ന്ന് ചിലി ഭരണകൂടം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തുടര്‍ന്ന് രാജ്യത്തെ തീരമേഖലയായ മഗല്ലനീസില്‍നിന്നു ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ചിലി ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങളോട് മഗല്ലനീസില്‍നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും മാറി താമസിക്കാന്‍ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് അഭ്യര്‍ഥിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ