tsunami @HustleBitch_
World

ഭൂചലനം; 10 അടി വരെ തിരമാലകൾ ഉയരാം; ജപ്പാനിൽ സുനാമി മുന്നറിയിപ്പ് (വിഡിയോ)

സുനാമി തിരമാലകൾ ജപ്പാന്റെ വടക്കു കിഴക്കൻ തീരത്ത് എത്താൻ സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ശക്തമായ ഭൂചലനമുണ്ടായതിനു പിന്നാലെ ജപ്പാനിൽ സുനാമി മുന്നറിയിപ്പ്. 10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ജപ്പാന്റെ വടക്കു കിഴക്കൻ തീരത്ത് എത്താൻ സാധ്യതയെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം.

ആവോമോറി, ഹൊക്കൈഡോ, ഇവാറ്റെ പ്രവിശ്യകളിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനു പിന്നാലെയാണ് മുന്നറിയിപ്പ്. ഭൂചലനത്തിന്റെ വിഡിയോ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടു. ഭൂചലനം ഏതാണ്ട് ഒരു മിനിറ്റ് നീണ്ടു നിന്നതായി പ്രദേശവാസികളിലൊരാൾ പ്രതികരിച്ചു.

തീരദേശവാസികൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉടൻ തന്നെ മാറണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർച്ച് ചെയ്തിട്ടില്ല.

A powerful earthquake has struck off Japan's coast. A tsunami warning is now in effect for Hokkaido, Aomori, and Iwate prefectures.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും