ഇലോണ്‍ മസ്‌ക്,  ഫയല്‍
World

11 മക്കള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടി: 295 കോടിയുടെ വസ്തു സ്വന്തമാക്കി ഇലോണ്‍ മസ്‌ക്

തന്റെ മക്കള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടിയാണ് വസ്തു വാങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

ടെക്സാസ്: ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ ഇലോണ്‍ മസ്‌ക് 2020ലാണ് തന്റെ പേരിലുള്ള എല്ലാ കെട്ടിടവും വില്‍പ്പന നടത്തി ഞെട്ടിച്ചത്. ഒരു വീടുപോലും തന്റേതാക്കില്ല എന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തിരുന്നു. ഇപ്പോള്‍ 295 കോടിയുടെ വസ്തു സ്വന്തമാക്കിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. തന്റെ മക്കള്‍ക്കും അവരുടെ അമ്മമാര്‍ക്കും വേണ്ടിയാണ് വസ്തു വാങ്ങിയത്.

ടെക്‌സാസിലാണ് 14,400 സ്‌ക്വയര്‍ ഫീറ്റിലുള്ള സ്ഥലം സ്ഥിതിചെയ്യുന്നത് എന്നാണ് ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറ്റാലിയന്‍ ടസ്‌കന്‍ വില്ലയ്ക്ക് സമാനമായ രണ്ട് കെട്ടടങ്ങളും ആറ് ബെഡ്‌റൂമുള്ള ഒരു വീടുമാണ് പ്രോപ്പര്‍ട്ടിയിലുള്ളത്. ഇലോണ്‍ മസ്‌കിന്റെ ടെക്‌സാസിലുള്ള വീട്ടില്‍ നിന്ന് 10 മിനിറ്റ് ദൂരം മാത്രമാണ് പുതിയ സ്ഥലത്തേക്കുള്ളത്. തന്റെ മക്കള്‍ക്കുമൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നതിന് വേണ്ടിയാണ് മസ്‌ക് വസ്തു വാങ്ങിയതെന്നും റിപ്പോർട്ടിലുണ്ട്.

മൂന്ന് പങ്കാളികളിലായി 11 കുഞ്ഞുങ്ങളാണ് മസികിനുള്ളത്. ആദ്യ ഭാര്യ ജസ്റ്റൈന്‍ വില്‍സണില്‍ മസ്‌കിന് അഞ്ച് കുഞ്ഞുങ്ങളാണ് ഉള്ളത്. 2000 മുതല്‍ 2008വരെ ഇരുവരും വിവാഹിതരായിരുന്നു. ഗായിക ഗ്രിംസുമായുള്ള ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ട്. ഇവരുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടക്കുകയാണ്. സിവോണ്‍ സിലിസുമായി മൂന്ന് മക്കളുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

SCROLL FOR NEXT