ഇറാന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട ചിത്രം 
World

ഇറാഖിലേക്ക് പോയ യുഎഇ ചരക്ക് കപ്പല്‍ കടലില്‍ മുങ്ങി; കപ്പലില്‍ ഇന്ത്യക്കാരും 

മോശം കാലാവസ്ഥയെ തുര്‍ന്നാണ് കപ്പല്‍ മുങ്ങിയത്. മുപ്പതു പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ:ഗള്‍ഫ് തീരത്ത് യുഎഇ ചരക്ക് കപ്പല്‍ മുങ്ങി. ഇറാന്‍ തീരത്തോട് ചേര്‍ന്നാണ് അപകടം നടന്നത്. മോശം കാലാവസ്ഥയെ തുര്‍ന്നാണ് കപ്പല്‍ മുങ്ങിയത്. മുപ്പതു പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇറാഖിലേക്ക് കാറുകളുമായി പോയ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ ഇന്ത്യക്കാരുമുണ്ടാിയിരുന്നു. 

സലിം അല്‍ മക്കറാനി കാര്‍ഗോ ഗ്രൂപ്പിന്റെ അല്‍ സലാമി 6 കപ്പലാണ് മുങ്ങിയത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് കടല്‍ കലുഷിതമായെന്നും ഇതാണ് അപകടത്തിന് കാരണമെന്നും കപ്പലിലെ ക്യാപ്റ്റന്‍ നിസാര്‍ ഖദൗറ പറഞ്ഞു. 

16പരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബാക്കി പതിനൊന്നുപേര്‍ ലൈഫ് റാഫ്റ്റില്‍ കയറി. ഒരാളെ മറ്റൊരു ടാങ്കര്‍ ഷിപ്പ് രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതായതാലും ക്യാപ്റ്റന്‍ വ്യക്തമാക്കി. 

അപകടത്തില്‍പ്പെട്ട കപ്പലില്‍ ഇന്ത്യക്കാരുമുണ്ടായിരുന്നു. പാകിസ്ഥാന്‍, സുഡാന്‍, ഉഗാണ്ട, ടാന്‍സാനിയ, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു. ഇറാന്‍ തുറമുഖമായ അസ്‌ലുവിയയ്ക്ക് മുപ്പത് മൈല്‍ അകലെയാണ് അപകടം നടന്നതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

പേര്‍ഷ്യന്‍ കടലിടുക്ക് പ്രധാനപ്പെട്ട കപ്പല്‍ ചാലാണ്. ഇവിടെ അപകടങ്ങളുണ്ടാകുന്നത് വിളരമാണ്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായതാണ് അപകട കാരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT