Escaped lion attacks woman and children in Pakistan street  screen shot
World

ഓമനയായി വളര്‍ത്തി, സിംഹം മതില്‍ ചാടി റോഡിലെത്തി; ആളുകളെ ആക്രമിച്ചു

സിംഹത്തിന്റെ ആക്രമണത്തില്‍ ഒരു സ്ത്രീയ്ക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു.

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാനിലെ ലാഹോര്‍ നഗരത്തില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. പ്രദേശത്തെ വീട്ടില്‍ നിന്ന് പുറത്തുചാടിയ വളര്‍ത്തു സിംഹമാണ് തിരക്കേറിയ തെരുവില്‍ ആളുകളെ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സിംഹത്തിന്റെ ആക്രമണത്തില്‍ ഒരു സ്ത്രീയ്ക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വളര്‍ത്തു സിംഹം ലാഹോറിലെ തിരക്കേറിയ തെരുവിലൂടെ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. മതില്‍ ചാടിക്കടന്ന് റോഡിലെത്തിയ സിംഹം തെരുവിലൂടെ നടന്ന് പോകുന്ന സ്ത്രീയെ പിന്നിലൂടെ എത്തി അടിച്ചു വീഴ്ത്തുകയായിരുന്നു എന്ന് ലാഹോര്‍ പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷോപ്പിങ് കഴിഞ്ഞ മടങ്ങുന്ന സ്ത്രീയെ ആണ് സിംഹം പിന്തുടര്‍ന്ന് ആക്രമിച്ചത്.

ഇതിന് ശേഷമാണ് അഞ്ചും, ഏഴും വയസുകളുള്ള കുട്ടികളെ സിംഹം ആക്രമിച്ചത്. സംഭവത്തില്‍ കുട്ടികള്‍ക്കും സ്ത്രീയ്ക്കും പരിക്കേറ്റു. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിംഹത്തിന്റെ ഉടമകള്‍ വഴിയാത്രക്കാരെ സിംഹത്തിന്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും ആരോപങ്ങളുണ്ട്. സിംഹത്തെ പിടികൂടി ഇവര്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടെങ്കിലും സിംഹത്തെ വളര്‍ത്തിയ മൂന്ന് പേരെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു. 11 മാസം പ്രായമുള്ള ആണ്‍ സിംഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. സിംഹം ആരോഗ്യ വാനാണെന്നും അധികൃതര്‍ അറിയിക്കുന്നു.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സിംഹം ഉള്‍പ്പെടെയുള്ള ജീവികളെ വളര്‍ത്തുന്നത് പതിവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഡംബരത്തിന്റെ ഭാഗമായാണ് ഇത്തരം ജീവികളെ ആളുകള്‍ വീട്ടില്‍ വളര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം സമാനമായി വീട്ടില്‍ നിന്ന് പുറത്തുചാടിയ വളര്‍ത്തു സിംഹം ആളുകളെ ആക്രമിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചുകൊന്നിരുന്നു.

 An escaped pet lion chased a woman and two children down a busy street in Pakistan's Lahore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT