മിസിസ് ശ്രീലങ്ക സൗന്ദര്യ റാണി മത്സരത്തിന് ഇടയില്‍/ഫോട്ടോ: ട്വിറ്റര്‍ 
World

കിരീടത്തിനായി വേദിയില്‍ പോര്, മിസിസ് ശ്രീലങ്ക സൗന്ദര്യ റാണിക്ക് പരിക്ക് (വിഡിയോ)

സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ട പുഷ്പിക ഡിസല്‍വയില്‍ നിന്ന് കിരീടം തിരിച്ചെടുത്ത് റണ്ണേഴ്‌സ് അപ്പായ യുവതിക്ക് നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: മിസിസ് ശ്രീലങ്ക സൗന്ദര്യറാണി പോരിന് ഇടയില്‍ നാടകീയ സംഭവങ്ങള്‍. സൗന്ദര്യ റാണിയായി തെരഞ്ഞെടുക്കപ്പെട്ട പുഷ്പിക ഡിസല്‍വയില്‍ നിന്ന് കിരീടം തിരിച്ചെടുത്ത് റണ്ണേഴ്‌സ് അപ്പായ യുവതിക്ക് നല്‍കി. കിരീടത്തിനായുള്ള പോരിന് ഇടയില്‍ പുഷ്പികയുടെ തലയ്ക്ക് പരിക്കേറ്റു. 

പുരസ്‌കാര വേദിയില്‍ വെച്ച് പുഷ്പിക ഡിസല്‍വയുടെ തലയില്‍ നിന്ന് കിരീടം ഊരിയെടുക്കുകയായിരുന്നു 2019ലെ വിജയിയായ കരോലിന്‍. മത്സരാര്‍ഥികള്‍ വിവാഹിതരും, ദാമ്പത്യബന്ധം വേര്‍പെടുത്താത്തവരും ആവണം എന്ന ചട്ടം ചൂണ്ടിക്കാണിച്ചാണ് കരോലിന്‍ ഇടപെട്ടത്. 

പുഷ്പിക ഡിസില്‍വ ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്ന് ആരോപിച്ചാണ് കിരീടം നിഷേധിച്ചത്. മിസിസ് ശ്രീലങ്കയായി പ്രഖ്യാപിച്ച് കിരീടം അണിയിച്ച് സെക്കന്റുകള്‍ പിന്നിട്ടപ്പോഴാണ് കരോലിന്‍ കിരീടം ഊരാന്‍ വേദിയിലെത്തിയത്. രണ്ടാം സ്ഥാനക്കാരിക്ക് കിരീടം നല്‍കണം എന്ന് സദസിനോട് കരോലിന്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

ജപമാലയിലെ മണികൾ, ശരീരത്തിലെ മർമ്മങ്ങൾ; 108 എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്?

തിരുവനന്തപുരം മൃ​ഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിർദേശവുമായി മുഖ്യമന്ത്രി

ഓൺലൈൻ ബിസിനസ് നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ