ക്രാക്കോവ്: പോളണ്ടിലെ ക്രാക്കോവ് നഗരത്തിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പത്തിലേറെ പേർക്ക് പരിക്കേറ്റു. വെടിവെപ്പ് നടത്തിയ അക്രമിയെ പൊലീസ് വെടിവെച്ച് വീഴ്ത്തി. ഗുരുതര പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്.
ശനിയാഴ്ച പ്രാദേശിക സമയം ഉച്ച തിരിഞ്ഞ് മൂന്നുമണിയോടെയാണ് നഗരത്തിലെ പ്രശസ്തമായ മെയിൻ മാർക്കറ്റ് സ്ക്വയറിൽ വെടിവെപ്പുണ്ടായത്. കാറിലെത്തിയ അക്രമി ആളുകൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ എത്തുന്ന തിരക്കേറിയ മേഖലയാണിത്. സംഭവത്തെ തുടർന്ന് പൊലീസും അടിയന്തര രക്ഷാപ്രവർത്തകരും ഉടൻ സ്ഥലത്ത് എത്തി.
അക്രമിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനുനേരെയും വെടിയുതിർത്തതായാണ് റിപ്പോർട്ട്. തുടർന്ന് പൊലീസ് തിരിച്ചടിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. അക്രമിയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates