ബുര്‍ജ് അസീസി എക്‌സ്
World

ലോകത്തെ ഉയരംകൂടിയ രണ്ടാമത്തെ കെട്ടിടം, ബുര്‍ജ് അസീസിയിലെ ഫ്‌ലാറ്റുകള്‍ വില്‍പ്പനയ്ക്ക്, വില അറിയാം

ബുര്‍ജ് അസീസിയിലെ അപ്പാര്‍ട്ടുമെന്റുകളുടെ വില ചൊവ്വാഴ്ച അസീസി ഡെവലപ്‌മെന്റ്‌സ് വെളിപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ലോകത്തിലെ ഉയരംകൂടിയ രണ്ടാം കെട്ടിടമാകാന്‍പോകുന്ന ദുബായിലെ ബുര്‍ജ് അസീസിയിലെ ഫ്‌ലാറ്റുകള്‍ വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്ത്യയിലെ ഉള്‍പ്പെടെ ലോകത്തെ വിവിധ നഗരങ്ങളില്‍ വെച്ചാണ് വില്‍പ്പന നടക്കുന്നത്. ഇപ്പോള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഫ്‌ലാറ്റുകളുടെ വില പുറത്തുവിട്ടിരിക്കുകയാണ് അസീസി ഡെവലപ്‌മെന്റ്‌സ്.

ബുര്‍ജ് അസീസിയിലെ അപ്പാര്‍ട്ടുമെന്റുകളുടെ വില ചൊവ്വാഴ്ച അസീസി ഡെവലപ്‌മെന്റ്‌സ് വെളിപ്പെടുത്തി. ചതുരശ്ര അടിക്ക് 7,149 ദിര്‍ഹമാണ് വില. ചതുരശ്ര അടിക്ക് 34,000 ദിര്‍ഹം വരെയുള്ളവയും ഉണ്ട്. അപ്പാര്‍ട്ടുമെന്റുകളുടെ വില ആണെങ്കില്‍ 0.75 കോടി ദിര്‍ഹം മുതലാണ്. ഏറ്റവും ഉയര്‍ന്ന വില 15.6 കോടി ദിര്‍ഹവും.

ഫ്‌ലാറ്റുകളുടെ വില്‍പ്പന ലോകത്തെ ഏഴ് നഗരങ്ങളിലായിട്ടാണ് നടക്കുന്നത്. മുംബൈ (ജെ.ഡബ്ല്യു. മാരിയറ്റ്ജുഹു), ദുബായ് (കൊണ്‍റാഡ് ഹോട്ടല്‍), ഹോങ് കോങ് (ദ പെനിന്‍സുല), ലണ്ടന്‍ (ദ ഡോര്‍ചെസ്റ്റര്‍), സിങ്കപ്പൂര്‍ (മറീന ബേ സാന്‍ഡ്‌സ്), സിഡ്‌നി (ഫോര്‍ സീസണ്‍സ് ഹോട്ടല്‍), ടോക്യോ (പാലസ് ഹോട്ടല്‍) എന്നിവിടങ്ങളില്‍വെച്ചാണ് വില്‍പ്പന.

ദുബായിലെ ശൈഖ് സായിദ് റോഡില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന 725 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് അസീസിക്ക് 131 ലേറെ നിലകളാണ് ഉണ്ടാകുക. ഇതില്‍ റെസിഡന്‍ഷ്യല്‍, ഹോട്ടല്‍, റീട്ടെയ്ല്‍, എന്റര്‍ടെയ്ന്‍മെന്റ് സ്‌പേസുകള്‍ ഉണ്ടാകും. 2028 ഓടെ ബുര്‍ജ് അസീസിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഉയരം കൂടിയ ഹോട്ടല്‍ ലോബി, ഉയരംകൂടിയ നൈറ്റ് ക്ലബ്ബ്, ഉയരമേറിയ റസ്റ്ററന്റ്, ഉയരമേറിയ ഹോട്ടല്‍മുറി എന്നീ റെക്കോഡുകളാണ് ബുര്‍ജ് അസീസിക്ക് സ്വന്തമാവുക. 111ാം നിലയിലാണ് ഹോട്ടല്‍ ലോബി. 126ാം നിലയിലെ നെറ്റ്ക്ലബ്, 122ാം നിലയിലെ റസ്റ്ററന്റ്, 118ാം നിലയിലെ ഹോട്ടല്‍ മുറികള്‍ എന്നിവ ഓരോ വിഭാഗത്തിലെയും ലോകത്തെ ഏറ്റവും ഉയരംകൂടിയവയാണ്. ഒന്നും രണ്ടും മൂന്നും കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റുകളും ഇതിലുണ്ടാകും. ഏറ്റവും മുകളിലത്തെ നിലയില്‍ ഒരു പ്രത്യേക മള്‍ട്ടിമീഡിയ മ്യൂസിയം ഒരുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍

കറ്റാര്‍വാഴ തഴച്ചുവളരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; സ്ഥലപരിമിതി പ്രശ്‌നമല്ല, ചട്ടിയിലും നടാം

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍