ഈസ്റ്റ് കാര്‍ട്ടര്‍ തോംസണ്‍ ടി വി ദൃശ്യം
World

വിമാനത്തിന്റെ ശുചിമുറിയില്‍ പെണ്‍കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി; ഫ്ലൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍

വിമാനത്തില്‍ യാത്ര ചെയ്ത പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചതായാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: വിമാനത്തിന്റെ ശുചിമുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫ്ലൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍. ഈസ്റ്റ് കാര്‍ട്ടര്‍ തോംസണ്‍ (36) ആണ് പിടിയിലായത്.

വിമാനത്തില്‍ യാത്ര ചെയ്ത പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചതായാണ് പരാതി.

ഇരയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ അമേരിക്കന്‍ വിമാന കമ്പനിക്കെതിരെയും കേസെടുത്തു. നോര്‍ത്ത് കാരലൈനയില്‍നിന്ന് ബോസ്റ്റണിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ശുചിമുറിയില്‍ കാമറ ഓണ്‍ചെയ്ത നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നത്. ഇത്തരത്തിലുള്ള ദുരനുഭവം ഈ കമ്പനിയുടെ പല വിമാനങ്ങളില്‍ യാത്ര ചെയ്ത 4 പെണ്‍കുട്ടികള്‍ക്കുണ്ടായതായയായും കണ്ടെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?