ഫ്രാൻസിൽ ഇടതുമുന്നേറ്റം എക്സ്
World

തീവ്ര വലതുപക്ഷത്തിന് തിരിച്ചടി; ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നേറ്റം- വീഡിയോ

ഫ്രാന്‍സ് പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം ഒന്നാമതെന്ന് ഫലസൂചന

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: ഫ്രാന്‍സ് പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം ഒന്നാമതെന്ന് ഫലസൂചന. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തില്‍ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത തെളിയുന്നത്. അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ പാടേ തള്ളി തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി മൂന്നാമത് ആണ്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ മധ്യപക്ഷ പാര്‍ട്ടി രണ്ടാം സ്ഥാനത്താണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ഇടതുപക്ഷ പാര്‍ട്ടികള്‍ സഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചതാണ് ഇടത് സഖ്യത്തിന് ഗുണമായത്. ഒരു സഖ്യത്തിനും ഭൂരിപക്ഷമില്ലാത്തത് ഫ്രാന്‍സിനെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. മറൈന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷം പാര്‍ലമെന്റില്‍ കൈവശമുള്ള സീറ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചെങ്കിലും പ്രതീക്ഷിച്ചതിലും വളരെ കുറവായിരുന്നു.

സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഇടത് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തെ ഭൂരിപക്ഷം ആളുകള്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് ഫലസൂചനകള്‍ എന്ന് ഫ്രഞ്ച് ഇടതുപക്ഷ നേതാവ് ജീന്‍-ലൂക്ക് മെലെന്‍ചോണ്‍ പറഞ്ഞു. ഫലസൂചനകളുടെ പശ്ചാത്തലത്തില്‍ മെലെന്‍ചോണ്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT