അനില്‍ കുമാര്‍ 
World

ഇന്ധന ടാങ്കറിന് തീപിടിച്ചു; സൗദിയില്‍ മലയാളി മരിച്ചു

പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് സൗദിയില്‍ മലയാളി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജുബൈല്‍: പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് സൗദിയില്‍ മലയാളി മരിച്ചു. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന്‍ നായര്‍ (56) ആണ് മരിച്ചത്.

ഞായറാഴ്ച ജുബൈല്‍-അബുഹദ്രിയ റോഡിലായിരുന്നു സംഭവം. ഇന്ധനവുമായി പോകവെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. സാരമായി പൊള്ളലേറ്റ അനില്‍കുമാര്‍ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ടാങ്കര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.

14 വര്‍ഷമായി അനില്‍കുമാര്‍ സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

'കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം'; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

SCROLL FOR NEXT